ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽപ്പെട്ട് കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താമരക്കുളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.
പഞ്ചായത്തിന്റെ അനാസ്ഥ ആരോപിച്ചാണ് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. മരിച്ച കർഷകൻ ശിവൻകുട്ടി കെ പിള്ളയുടെ സംസ്കാരം നാളെയാണ് നടക്കുക.
ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോകുന്ന സമയത്തായിരുന്നു മറ്റൊരാളുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കർഷകന്റെ മരണത്തിനിടയാക്കിയ വൈദ്യുത പന്നിക്കെണി വെച്ച ജോൺസൺ നൂറനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ജോൺസണിനെതിരെ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.