അമേരിക്ക: ക്ലബ് ലോക കപ്പിലെ ആദ്യമത്സരത്തില്‍ ഗോളടിക്കാനാകാതെ ലയണല്‍ മെസി. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്മയാമിക്കായാണ് അര്‍ജന്റീനിയന്‍ താരം കളിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഫ്ളോറിഡയിലെ മിയാമി ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ലായ അല്‍ അഹ്ലിക്കെതിരെയായിരുന്നു ഇന്റര്‍ മയാമി ഇറങ്ങിയത്.
മത്സരത്തിന്റെ 64-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക്. അല്‍ അഹ്ലി താരത്തിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു റഫറി ഫ്രീകിക്ക് വിധിച്ചത്. പതിവ് തെറ്റിച്ച് മെസി പ്രതിരോധ നിരയെയും കീപ്പറെയും കബളിപ്പിച്ച് ഗ്രൗണ്ടര്‍ ഷോട്ടിലൂടെ ലക്ഷ്യം കാണാനായിരുന്നു ഇത്തവണ മെസിയുടെ ശ്രമം. പക്ഷേ നേരിയ വ്യത്യാസത്തില്‍ പന്ത് സൈഡ് നെറ്റില്‍ ഉരസ് പുറത്തേക്ക് പോകുമ്പോള്‍ മെസിയും ഗ്യാലറിയും ഒരു പോലെ നിരാശരാകുന്നത് കാണാമായിരുന്നു.
ഇരുകൈകളും തലയില്‍ വെച്ച് മെസി നിരാശയോടെ മൈതാനത്ത് നില്ക്കുമ്പോള് ഗ്യാലറിയുണ്ടായിരുന്ന അല്‍ അഹ്ലിയുടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതോടെ ക്ലബ്ബ് ലോക കപ്പിന്റെ ആദ്യമത്സരം തന്നെ ഇന്റര്‍മയാമിക്ക് വിജയിക്കാന്‍ കഴിയാതെ പോകുകയായിരുന്നു.
അല്‍ അഹ് ലി ഗോള്‍ കീപ്പര്‍ എല്‍ ഷെനാവിയുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് വിജയിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ഇന്റര്‍ മയാമിക്ക് നിരാശയോടെ കളം വിടേണ്ടി വന്നത്. മെസിയുടേത് അടക്കം നിരവധി ടാര്‍ഗറ്റ് ഷോട്ടുകളാണ് എല്‍ ഷെനാവി സേവ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.