വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ചാടിയത്.
തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയ്യാൾ താഴേക്ക് ചാടിയത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സിൽ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.
സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സിൽ കയറിയ മനോജ് ചുണ്ടേൽ മുതൽ ബസ്സിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.