ബെംഗളൂരു: ദളിത് വിഭാഗത്തില്‍പ്പെട്ട ഇന്‍ഡിഗോ പൈലറ്റിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചതായി കേസ്. 35-കാരനായ ട്രെയിനി പൈലറ്റ് നല്കിയ പരാതിയില്‍ ബെംഗളൂരു പോലീസ് കേസെടുത്തു. ഇന്‍ഡിഗോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ തപസ് ഡേ, മനിഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടീല്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
വിമാനം പറത്താന്‍ യോഗ്യനല്ലെന്നും ചെരുപ്പുതുന്നാന് പൊയ്ക്കൊള്ളാനും പറഞ്ഞെന്നാണ് പരാതി. വാച്ച്മാനായി ജോലിചെയ്യാന്‍പോലും കൊള്ളില്ലെന്നും അധിക്ഷേപിച്ചു. ഏപ്രില്‍ 28-ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ ആസ്ഥാനത്തെ ഓഫീസില്‍നടന്ന ഒരു യോഗത്തിനിടെയാണ് അധിക്ഷേപത്തിന് ഇരയായതെന്നും പറയുന്നു.
യോഗത്തിനിടെ അരമണിക്കൂറോളം അധിക്ഷേപം തുടര്‍ന്നതായും പറഞ്ഞു. പിന്നീട് ആവര്‍ത്തിച്ച് പീഡിപ്പിച്ചെന്നും അന്യായമായി ശമ്പളം വെട്ടിക്കുറച്ചെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ബെംഗളൂരു പോലീസ് ഗുരുഗ്രാമിലെ പോലീസിന് കൈമാറി. പട്ടികവിഭാഗങ്ങള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ജീവനക്കാരന് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ ഇന്‍ഡിഗോ, ജോലിസ്ഥലത്തെ വിവേചനവും അസഹിഷ്ണുതയും ഒരുതരത്തിലും പിന്തുണക്കില്ലെന്നും വ്യക്തമാക്കി. കമ്പനിയുടെ സത്പേരിനെ ബാധിക്കുന്ന എല്ലാ വാദങ്ങളെയും നിയമനടപടിയിലൂടെ നേരിടുമെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.