ആലപ്പുഴ :90 ശതമാനം കാഴ്ചപരിമിതിയുള്ള കെഎഎസ് ഉദ്യോഗസ്ഥന് എച്ച്. രൂപേഷ് മൂന്നുനില കെട്ടിടത്തിന്റെ പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മൂന്നുമാസം.അസിസ്റ്റന്റ് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായ രൂപേഷിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിനു സമീപമുള്ള ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലെത്താനാണ് ഈ പെടാപ്പാട്.
കൈസഹായത്തിന് ഒരാളിലെങ്കില്‍ ഓഫീസിലെത്താന്‍ കഴിയാത്ത സ്ഥിതി.പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടും ഇതുവരെ കണ്ടഭാവം നടിച്ചിട്ടില്ല.കെട്ടിടത്തിന്റെ താഴത്തെ നിലയിലോ സമീപത്തോ സൗകര്യമുള്ള ഓഫീസ് മുറിയൊരുക്കാന്‍ പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ട്രി, കളക്ടര്‍ക്കും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ചു താഴത്തെ നിലയില്‍ കളക്ടര്‍ മുറി കണ്ടെത്തി. എന്നാല്‍, ഓഫീസിലെ ഭൗതിക സാഹചര്യങ്ങള്‍ തൃപ്തികരമല്ലെന്നും ഒറ്റയ്ക്കൊരു മുറിയിലിരുത്തുന്ന നടപടിയില്‍നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു രൂപേഷ് പൊതുഭരണ വകുപ്പിനു കത്തു നല്കി.എന്നാല്‍, പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനമാണ് വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ആക്ഷേപം.
ഇതുചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകനായ ചന്ദ്രദാസ് കേശവപിള്ളയും ഡോ. മാവേലിക്കര ജി. സാമുവേലും ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയിരുന്നു. കെഎഎസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാംറാങ്കുകാരനാണ് രൂപേഷ്. ആലപ്പുഴ കളക്ടറേറ്റില്‍ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്ന രൂപേഷ് മാര്‍ച്ച് 21-നാണ് അസിസ്റ്റന്റ് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായി ചുമതലയേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.