ഇടുക്കി: ഇടുക്കി പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീയ്ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയില്‍ താമസിക്കുന്ന സീതയാണ് മരിച്ചത്.
മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട സ്ത്രീ ആണ് സീത. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോയപ്പോഴാണ് സീതയെ കാട്ടാന ആക്രമിച്ചത്.
കാട്ടാന ആക്രമണത്തില്‍ സീതയുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വനത്തിനുള്ളില്‍ വെച്ചാണ് ഒറ്റയാന് ആക്രമിച്ചത്.
പരിക്കേറ്റ സീതയുടെ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സീതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.