വയനാട്: കാട്ടിക്കുളം തിരുനെല്ലി റോഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് കഴിഞ്ഞ് ഒന്നാം മൈലിന് സമീപം സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്.മുപ്പതോളം പേരെ ഇതുവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
മൂന്നോളം പേർക്ക് സാരമായ പരിക്കുകളുണ്ടെന്നും എന്നാൽ ആരെയും റഫർ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് ആശുപത്രിയിൽനിന്നുള്ള ആദ്യ വിവരങ്ങൾ.നിസാര പരിക്കേറ്റ ചിലർ കാട്ടിക്കുളത്തെ ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയതായി റിപ്പോർട്ടുകളുണ്ട്.
തിരുനെല്ലി ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.