കടമ്പഴിപ്പുറം/പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത് സ്കൂളധികൃതരുടെ മാനസികപീഡനത്തെത്തുടർന്നെന്ന് ആരോപണം. രക്ഷിതാക്കളും വിദ്യാർഥി, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും സ്കൂളിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി.
ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദയെയാണ് (14) തിങ്കളാഴ്ച സ്കൂൾ വിട്ടുവന്നശേഷം വീടിന്റെ രണ്ടാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ അധികൃതരുടെ നിർദേശപ്രകാരം മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടർന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി.
അതേസമയം, വിദ്യാർഥികൾക്ക് മാനസികസംഘർഷമുണ്ടാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.