കൊറിയ: കാൻസർ ചികിത്സയിൽ വൻ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന കണ്ടെത്തലുമായി കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ(KAIST) ഗവേഷകർ. കീമോതെറാപ്പിയും റേഡിയേഷനും ഇല്ലാതെ കാൻസർ കോശങ്ങളെ സാധാരണ ആരോഗ്യകരമായ കോശങ്ങളാക്കി മാറ്റുന്നതിന് ഒരു മാർഗം ഇവർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ, സയൻസ് ജേണലിൽ ഈ കണ്ടെത്തലുകൾ ഗവേഷകർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
സാധാരണയായുള്ള കാൻസർ ചികിത്സയിൽ പാർശ്വഫലങ്ങളുണ്ടാകാറുണ്ട്. ഇതിന് പുറമെ സമീപത്തുള്ള സാധാരണ കോശങ്ങളേയും ചികിത്സ ബാധിക്കാറുണ്ട്. ക്യാൻസർ കോശങ്ങളെയാണ് കീമോതെറാപ്പിയും റേഡിയേഷനും ലക്ഷ്യമിടുന്നതെങ്കിലും അവ ശരീരത്തിന്റെ ഊർജത്തെ ബാധിക്കുന്നതാണ്.
അതേസമയം, പുതിയ ചികിത്സാരീതി പ്രകാരം ഇവ കാൻസർ കോശങ്ങളേ കൊല്ലുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്. പകരം, അവയെ പുനഃക്രമീകരിക്കുന്നതാണ് രീതി. BENEIN (Boolean Network Inference) എന്ന കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് ഗവേഷകർ വൻകുടലിലെ അർബുദ കോശങ്ങളെ സാധാരണ കോശങ്ങളെപ്പോലെ പുനഃക്രമീകരിക്കാൻ സാധിച്ചതായും ഗവേഷകർ അവകാശപ്പെടുന്നു.
നിലവിൽ വൻകുടൽ കാൻസറിലാണ് ഇക്കാര്യം പരീക്ഷിച്ചതെങ്കിലും പഠനത്തിന്റെ സാധ്യത വളരെ വലുതാണ് എന്നാണ് വിലയിരുത്തൽ. ഒരു എഐ ജീൻ നെറ്റ്‌വർക്ക് അധിഷ്ഠിത സമീപനമാണ് BENEIN. അതിനാൽ, ഇതേ സംവിധാനം മറ്റ് അർബുദകേസുകളിലും ഉപയോഗിക്കാൻ സാധിക്കും. അതേസമയം, മനുഷ്യരിൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വിഷയത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.