തായ്‌വാൻ : തായ്‌വാനിൽ ലിപ്പോസക്ഷൻ ശസ്ത്രക്രിയക്കിടെ മോഡലിന് ദാരുണാന്ത്യം. കാർ ഷോകളിലെ മോഡലായിരുന്നു കായ് യുക്സിൻ(30) ആണ് മരിച്ചത്. അതിനിടെ, ഉറക്കമില്ലായ്മ ഭേദമാക്കുന്നതിന് അവർ ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ പതിനായിരത്തിലധികം ഫോളോവേഴ്സുള്ള മോഡലായിരുന്നു യുക്സിൻ. "മിൽക്ക് ഇൻജക്ഷൻ" എന്ന് അറിയപ്പെടുന്ന ഒരു നടപടിക്രമത്തിന് അവർ വിധേയയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലിനിക്കൽ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു അനസ്തെറ്റിക് ആയ പ്രൊപ്പോഫോൾ ശരീരത്തിൽ ഉപയോഗിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പറയുന്നത്.
ക്ലിനിക്ക് ഡയറക്ടറും പ്രമുഖ കോസ്മെറ്റിക് ഡോക്ടറുമായ വു ഷാവോഹു ആണ് കുത്തിവെപ്പ് നടത്തിയത്. എന്നാൽ, അധികം വൈകാതെ അദ്ദേഹം തന്റെ സഹായിയെ ചുമതല ഏൽപ്പിച്ച് അവിടെ നിന്ന് മാറുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിഴവ് മൂലം കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ അളവിലുള്ള അനസ്‌തേഷ്യ യുവതിക്ക് നൽകിയതാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.ഇതിന് പിന്നാലെ യുക്സിന് ശ്വാസതടസ്സം നേരിട്ടു. ഇതോടെ, പരിഭ്രാന്തനായ സഹായി സഹായി വു ഷാവോഹുയെ വിവരം അറിയിച്ചു. തുടർന്ന്, ക്ലിനിക്കിലേക്ക് മടങ്ങിവരുന്നതിനിടെ യുവതിയ്ക്ക് സിപിആർ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇദ്ദേഹം ക്ലിനിക്കിലെത്തിയപ്പോഴേക്കും അവർക്ക് ശ്വാസമില്ലായിരുന്നു.
പിന്നീട്, അടിയന്തര ചികിത്സയ്ക്കായി കായ് യുക്സി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവർ അവർ 18 ദിവസം കോമയിൽ തുടരുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷപ്പെടാനുള്ള സാധ്യതയൊന്നും മുന്നിലില്ലാതെ വന്നതോടെ അവരുടെ കുടുംബം കഴിഞ്ഞ ജൂൺ 12-ന് അവരുടെ ലൈഫ് സപ്പോർട്ട് സിസ്റ്റം പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.