ഹൈദരാബാദ്: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ആരാധകരുടെ ആഘോഷങ്ങൾക്കിടയിലൂടെ ഹൈദരാബാദ് വെച്ചാണ് ഈ ഹൊറർ-ഫാൻറസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ച് നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ഡിസംബർ 5നാണ് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ചിത്രം 'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്.
0
തിങ്കളാഴ്ച, ജൂൺ 16, 2025
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി ഏവരേയും അതിശയിപ്പിക്കുന്നതാണ് ടീസർ. തമൻ എസ്, ഒരുക്കിയിരിക്കുന്ന സംഗീതം ത്രിസിപ്പിക്കാൻ സാധിക്കുന്നവയാണ്. ടീസറിന്റെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരനായി തമന്റെ മ്യൂസിക്കിന് സാധിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ-ഫാൻറസി സെറ്റിനുള്ളിൽ ഒരുക്കിയ ടീസർ ലോഞ്ച് ഇവൻറ്, മാധ്യമങ്ങൾക്ക് 'ദി രാജാസാബി'ൻറെ മിസ്റ്ററി ലോകത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു.
രഹസ്യങ്ങൾ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിന് നടുവിൽ നിശബ്ദത തളം കെട്ടി നിൽക്കുന്ന, കോടമഞ്ഞിൻറെ കുളിരുള്ള, നിഴലുകൾ നൃത്തമാടുന്ന ഇടനാഴികളിലൂടെ തുറക്കുന്ന ഹവേലിയുടെ അകത്തളങ്ങൾക്ക് നടുവിലാണ് ക്ഷണിക്കപ്പെട്ടവർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ബിഗ് സ്‌ക്രീനിൽ ഏവരും സാക്ഷികളാകാൻ പോകുന്ന പേടിപ്പെടുത്തുന്ന കാഴ്ചകളിലേക്കുള്ള സൂചനയാണിതെന്ന് പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.