ശശി തരൂറിന്റെ ത്രിരാഷ്ട്ര നയതന്ത്രദൗത്യം:കോൺഗ്രസിന് കടുത്ത അതൃപ്തി

ന്യൂഡൽഹി: പാർട്ടിയോട്‌ ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ താത്‌പര്യപ്രകാരം ശശി തരൂർ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രവർത്തകസമിതിയിലെ സ്ഥിരാംഗമായിരുന്ന് പാർട്ടിക്കെതിരേ പ്രവർത്തിക്കുന്നതിന് തുല്യമായാണ് തരൂരിന്റെ പ്രവൃത്തിയെ നേതൃത്വം വിലയിരുത്തുന്നത്. 

എങ്കിലും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും തരൂർ സ്വന്തംനിലയിൽ തീരുമാനമെടുക്കട്ടെയെന്നുമാണ് പാർട്ടിയുടെ ഇപ്പോഴത്തെ നയം. പാർട്ടിക്ക് വലിയ തോതിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന് അണികൾക്ക് ബോധ്യപ്പെടുമ്പോൾമാത്രം നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പാർട്ടി നടപടിയെടുത്ത് തരൂരിന് ശക്തി പകരില്ലെന്നാണ് സൂചന.

തരൂർ ഇപ്പോൾ ചെയ്യുന്നത് പാർട്ടി വിരുദ്ധതയാണെന്നതിൽ നേതൃത്വത്തിന് സംശയമില്ല. തരൂരിനെ വിദേശകാര്യ പാർലമെന്ററി സമിതിയുടെ ചെയർമാനാക്കാൻ പാർട്ടിയാണ് നിർദേശിച്ചത്. വിദേശസന്ദർശനം ഏറ്റെടുക്കുന്നത് ആ പദവിയുടെയും വ്യക്തിപരമായ കഴിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരിധിക്കുള്ളിൽനിന്നാണെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചിക്കേണ്ടതില്ലേ എന്നാണ് നേതാക്കളുടെ ചോദ്യം.

നിലമ്പൂർ വോട്ടെടുപ്പുദിവസത്തെ പ്രസ്താവനയിലൂടെ തരൂർ പാർട്ടിയെ പ്രതിരോധത്തിലാക്കിയതും നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു. കേരളത്തിലെ മിക്ക നേതാക്കളും നിലമ്പൂരിൽ പ്രചാരണത്തിനായെത്തിയത് ആരുടെയും നിർദേശപ്രകാരമല്ല. തരൂർ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമായിരുന്നുവെന്ന് നേതാക്കൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !