കുട്ടനാട്(ആലപ്പുഴ): ജില്ലയിലെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) സാന്നിധ്യം ജനങ്ങൾക്ക് തലവേദനയാകുന്നു. ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽച്ചെന്നാൽ മസ്തിഷ്കജ്വരത്തിനു കാരണമാകും. കാർഷികവിളകളും ഇവ വ്യാപകമായി തിന്നു നശിപ്പിക്കും. അതിനാൽ ഇവയ്ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കീടനീരിക്ഷണകേന്ദ്രം പ്രോജക്ട് ഡയറക്ടർ സ്മിതാ ബാലൻ അറിയിച്ചു.
ജില്ലയിലെ എല്ലായിടത്തും ഇവയുടെ സാന്നിധ്യം റിപ്പോർട്ടുചെയ്തിട്ടുണ്ട്, എടത്വാ, പുറക്കാട്, കൊടുപ്പുന്ന, കരുവാറ്റ, കാവാലം, നീലംപേരൂർ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ മുതലായ വ്യത്യസ്ത കാർഷികവിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. വാഴയിലയ്ക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്.
എലി നിയന്ത്രണത്തിലെന്ന പോലെ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഇവയെ ഇല്ലാതാക്കാൻ കഴിയൂ. ഇവയുടെ സ്രവങ്ങളിൽ കാണുന്ന നാടവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതൊരു സാമൂഹികാരോഗ്യ പ്രശ്‌നമായിക്കൂടി പരിഗണിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ, കൃഷി, ആരോഗ്യ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ബോധവത്‌കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തണം. കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ സ്മിതാബാലൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.