കേരളത്തിലെ ഡിജിറ്റൽ റീ സർവേ പൂർത്തീകരിച്ചിട്ടുള്ള എല്ലാ വില്ലേജുകളിലും നവംബർ ഒന്നുമുതൽ റവന്യൂ കാർഡ്:-മന്ത്രി കെ. രാജൻ

കരിന്തളം: നവംബർ ഒന്നുമുതൽ കേരളത്തിൽ റവന്യൂ കാർഡുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ ഡിജിറ്റൽ റീ സർവേ പൂർത്തീകരിച്ചിട്ടുള്ള എല്ലാ വില്ലേജുകളിലും നവംബർ ഒന്നുമുതൽ റവന്യൂ കാർഡ് ലഭ്യമാക്കും.

ക്യു ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പറുള്ള കാർഡ് വഴി വില്ലേജ് ഓഫീസുകളിൽനിന്ന്‌ ലഭ്യമാകേണ്ട ഭൂമിയുടെ വിവരങ്ങൾ, കെട്ടിടത്തിന്റെ വിശദാംശങ്ങൾ, ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. കിനാനൂർ കരിന്തളം പഞ്ചായത്തംഗം ഷൈജമ്മ ബെന്നി, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ. കുമാരൻ, സി.വി. സുഗേഷ് കുമാർ, മനോജ് തോമസ്, എസ്.കെ. ചന്ദ്രൻ, രാഘവൻ കൂലേരി, പി.ടി. നന്ദകുമാർ, കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസർ ലിപു എസ്. ലോറൻസ്, വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ പി.വി. മുരളി എന്നിവർ സംസാരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !