ആലപ്പുഴ: ഒഴിഞ്ഞ മദ്യക്കുപ്പികൾ ചെറിയ പ്രതിഫലത്തോടെ തിരിച്ചെടുക്കാൻ മദ്യക്കുപ്പികൾ ചെറിയ പ്രതിഫലത്തോടെ തിരിച്ചെടുക്കാൻ കളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ ബെവറജസ് കോർപ്പറേഷന്റെ ആലോചന. ഒഴിഞ്ഞകുപ്പികളും കുപ്പിച്ചില്ലുകളും വഴിയോരത്തും ജലാശയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതു കണക്കിലെടുത്താണ് പുതിയ ആലോചന.
ബോട്ടിൽ ബൂത്തുകളിലൂടെ ശേഖരിക്കുന്ന കുപ്പികൾ പുനരുപയോഗിക്കുന്നതിലൂടെ മദ്യനിർമാണ കമ്പനികൾക്ക് ചെലവു ചുരുക്കാനുമാകും. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള ചർച്ച പ്രാരംഭഘട്ടത്തിലാണ്. ഇതിനുള്ള നിർദേശങ്ങൾ നൽകാൻ ചില കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബെവറജസ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.ബെവ്കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവർഷം ശരാശരി വിൽക്കുന്നത് 51 കോടി കുപ്പി മദ്യമാണ്. ഉപയോഗശേഷം ഭൂരിഭാഗം കാലിക്കുപ്പികളും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുകയാണ്. ഇതിനു പരിഹാരമായാണ് ചെറിയ പ്രതിഫലത്തോടെ കുപ്പികൾ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ബെവ്കോ ആലോചിക്കുന്നത്.
ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള ഈ വിഷയത്തിൽ ബെവ്കോയ്ക്കും വകുപ്പു മന്ത്രിക്കും നിവേദനം നൽകിയിരുന്നു. സ്വന്തംപദ്ധതി പരിഗണിക്കുന്നതിനിടെയാണ് ബെവ്കോയ്ക്ക് ചന്ദ്രദാസിന്റെ നിവേദനം കിട്ടിയത്. അടുത്തിടെ ആലപ്പുഴയിൽ കാർ കനാലിൽ വീണപ്പോൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥന്റെ കാലിൽ കുപ്പിച്ചില്ല് തറച്ചിരുന്നു. പലയിടങ്ങളിലും ഇത്തരം പ്രശ്നമുണ്ടെന്ന് ബോധ്യമായതിനാലാണ് നിവേദനം നൽകിയതെന്ന് റവന്യൂ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രദാസ് പറഞ്ഞു.
ആശ്രിതനിയമനം നേടുന്നവർ മറ്റാശ്രിതരെ സംരക്ഷിക്കുമെന്ന് ജോലിയിൽ പ്രവേശിക്കുമ്പോൾത്തന്നെ എഴുതി നൽകണമെന്നും അല്ലാത്തപക്ഷം ശമ്പളത്തിൽനിന്ന് 25 ശതമാനം തുക പിടിക്കുമെന്നുമുള്ള സർക്കാർ ഉത്തരവിനു കാരണമായത് ചന്ദ്രദാസിന്റെ നിരന്തര ഇടപെടലിനെത്തുടർന്നാണ്. അങ്കണവാടികളിൽ ക്യാമറ സ്ഥാപിക്കുന്നതിനും വയോജനങ്ങളുടെ ഒറ്റപ്പെടൽ ഒഴിവാക്കാനുള്ള ടോക്കിങ് പാർലർ എന്ന ആശയം നടപ്പാക്കുന്നതിനും ഇദ്ദേഹത്തിന്റെ ഇടപെടൽ സഹായകരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.