ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 150 കടന്നു. ലീഡ്സ് ടെസ്റ്റില്‍ മികച്ച രണ്ടാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിടുന്ന ഇന്ത്യ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയ്ക്ക് നിലവില്‍ 159 റണ്‍സിന്റെ ലീഡാണ്.
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിനം തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി.എട്ട് റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സ് ബൗള്‍ഡാക്കുകയായിരുന്നു. കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി മുന്നേറുമ്പോള്‍ റിഷഭ് പന്തും മികച്ച പിന്തുണ നല്‍കുന്നുണ്ട്. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 157 പന്തില്‍ 72 റണ്‍സെടുത്ത് രാഹുലും 59 പന്തില്‍ 31 റണ്‍സെടുത്ത് പന്തും ക്രീസിലുണ്ട്
.ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്ശന് (30) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറ് റണ്‍സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.