ഭോപ്പാൽ: മധ്യപ്രദേശിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി. ലെഫ്റ്റനന്റ് കേണൽ പ്രദീപ് കുമാർ നിഗത്തെയാണ് കാണാതായത്. രണ്ട് ദിവസം മുൻപ് പുലർച്ചെ ആറരയോടെ വീട്ടിൽ നിന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയ ശേഷം പ്രദീപ് കുമാർ തിരികെ വീട്ടിൽ എത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
സൈനിക ഉദ്യോഗസ്ഥർ ആദ്യം തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും അതിൽ ഫലം കാണാതായതോടെ കുടുംബം കന്റോൺമെന്റ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലോകേഷ് സിൻഹ വ്യക്തമാക്കി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ തിരോധാനത്തിൽ കുടുംബാംഗങ്ങളെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായതിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം.
0
വ്യാഴാഴ്ച, ജൂൺ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.