ഡബ്ലിനിൻ: ഫിൻഗ്ലസിൽ മരണപ്പെട്ട മലയാളി സാം ചെറിയാൻ തറയിലിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. ഹൃദയാഘാതത്തെ തുടർന്ന് ഡബ്ലിനിലെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മെയ് 12 ന് സാം ചെറിയാന്റെ വിയോഗം.
പ്രവാസികള്‍ക്കിടയില്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെട്ടിരുന്ന സാം 18 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തുന്നത്.
ഭാര്യ ബിന്ദു, ഷെർലിൻ, ആർലിൻ, ആഷ്ലിൻ, കെവിൻ എന്നിവർ മക്കളാണ്. വി.ഒ. ചെറിയാൻ, ഏലിയമ്മ ചെറിയാൻ എന്നിവർ മാതാപിതാക്കളാണ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സാം ചെറിയാന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായ പിതാവ് ചെറിയാന്‍ വെളിന്തറയും സാമിന്റെ സഹോദരിയും ഇപ്പോള്‍ അയര്‍ലന്‍ഡിലുണ്ട്.
സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഫിന്‍ഗ്ലാസില്‍ താമസിച്ചു വരികയായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
മെയ് 15 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ Glasnevin-ലെ Our Lady Victories Catholic Church-ൽ (D09 Y925) ഭൗതിക ദേഹം പൊതുദർശനം നടത്തി.
മെയ് 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ Rathmines- ലെ St. Mary’s College Chappel- ൽ (D06 CH79) പൊതുദർശനവും, ഫ്യൂണറൽ സർവീസും നടക്കും. അന്നേ ദിവസം രാവിലെ 8 മണിക്ക് മോർണിംഗ് പ്രെയറും, ശേഷം വിശുദ്ധ കുർബാനയും ഉണ്ടാകും.
മെയ് 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഡബ്ലിനിലെ Dardistown, Old Airport Road- ലെ Collinstown Cross- ലുള്ള Dardistown Cemetery- യിൽ (K67 HP26) വച്ചാണ് സംസ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.