ഡോ. സപ്നയുടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവകാശം നഷ്ടപ്പെട്ടു; തീരുമാനം ശരിവച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

സമൂഹത്തിൽ "അസമത്വം സൃഷ്ടിക്കാൻ" ശ്രമിച്ചുവെന്ന് പറഞ്ഞ് ന്യൂസിലാൻഡ് പൗരത്വം ഉള്ള ഒരു ഇന്ത്യക്കാരിക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവകാശം നഷ്ടപ്പെട്ടു. 

ഓക്ക്‌ലാൻഡിലെ ഡോക്ടറും, ചലച്ചിത്ര നിർമ്മാതാവുമായ ഡോ. സപ്ന സാമന്തിന്റെ വിദേശ പൗരത്വ (OCI) പദവിയാണ് ഇന്ത്യൻ സർക്കാർ റദ്ദാക്കിയത്. ജനുവരിയിൽ ഇവർക്ക് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അവർക്ക് രേഖാമൂലമുള്ള അപ്പീൽ നൽകാൻ അനുവദിച്ചു. വെല്ലിംഗ്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ തീരുമാനം ശരിവച്ചിട്ടുണ്ട്. 

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ഡോ. സപ്ന പങ്കാളിയായതായിട്ടുള്ള റിപ്പോർട്ട് ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽ വന്നതോടെയാണ് ഇവർക്ക് മുന്നറിയിപ്പ് ലഭിച്ചത്. ഇവരുടെ ട്വിറ്റർ അക്കൗണ്ട്, യൂട്യൂബ് ചാനൽ എന്നിവ നീരീക്ഷണത്തിലായിരുന്നു. 

ഡോ. സപ്ന  ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്, കൂടാതെ പലപ്പോഴും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതായി കാണാം. ഇന്ത്യയെ 'സ്വേച്ഛാധിപത്യ രാജ്യം' എന്നും 'ഭൂരിപക്ഷ തീവ്രവാദ ഭരണകൂടം' എന്നും വിളിച്ച് അവർ വ്യാപകമായി പോസ്റ്റുകൾ/ട്വീറ്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ അംഗങ്ങൾക്കും വിഭാഗങ്ങൾക്കും ഇടയിൽ ഭിന്നത വളർത്താൻ അവർ ശ്രമിക്കുകയും ചെയ്യുന്നു.

മുംബൈയിൽ ജനിച്ച ഡോ. സപ്ന സാമന്ത് 2001 ൽ ന്യൂസിലാൻഡിലെ തന്റെ സഹോദരിയുടെ അടുത്ത് എത്തുകയും, 2010 ൽ ന്യൂസിലാൻഡ് പൗരത്വം നേടുകയും ചെയ്തു. 2022-ൽ OCI ഇവർ പുതുക്കി എന്ന് പറയുന്നു.

സിഖുകാരോടും മുസ്ലീങ്ങളോടും മറ്റ് ന്യൂനപക്ഷങ്ങളോടുമുള്ള മോദി സർക്കാരിന്റെ പെരുമാറിയതിനെ ഡോ. സപ്ന സാമന്ത് പതിവായി വിമർശിച്ചിട്ടുണ്ട് - എന്നാൽ അവരുടെ പ്രതിഷേധങ്ങൾ എല്ലായ്പ്പോഴും സമാധാനപരവും നിയമത്തിനുള്ളിൽ നിന്നുമുള്ളതാണെന്നാണ് അവർ പറയുന്നത്.

കഴിഞ്ഞ ദശകത്തിനിടെ ഇന്ത്യൻ സർക്കാർ നൂറിലധികം OCI കാർഡുകൾ റദ്ദാക്കിയിട്ടുണ്ട്, എന്നാൽ ന്യൂസിലൻഡിൽ ഇത് ആദ്യത്തെ കേസാണെന്ന് വിശ്വസിക്കപ്പെടുന്നു.

എന്താണ് OCI ?

വിദേശ പൗരന്മാരാകുന്ന ഇന്ത്യക്കാർക്ക് OCI പദവി നൽകുന്നത് മൂലം, ഇന്ത്യയിലേക്കുള്ള യാത്ര ഉൾപ്പെടെയുള്ള ചില ജന്മാവകാശങ്ങൾ നിലനിർത്താൻ സാധിക്കുന്നു.

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനും അനിശ്ചിതകാലം താമസിക്കാനും അനുവദിക്കുന്ന ഒരു പ്രത്യേക പദവിയാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ്. പ്രാദേശിക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം OCI കാർഡ് ഉടമകൾക്ക് ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്:

  • ഇന്ത്യ സന്ദർശിക്കുന്നതിനായി ആജീവനാന്തം സാധുതയുള്ള മൾട്ടി-എൻട്രി വീസ
  • സാമ്പത്തിക, ധനകാര്യ, വിദ്യാഭ്യാസ മേഖലകളിൽ നോൺ-റെസിഡന്റ് ഇന്ത്യൻസുമായി (NRI) തുല്യത. എന്നാൽ കാർഷിക, തോട്ടം ഭൂമികൾ വാങ്ങുന്ന കാര്യത്തിൽ ഇത് ബാധകമല്ല
  • ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രകളിൽ താമസക്കാരായ ഇന്ത്യക്കാർക്ക് തുല്യമായ നിരക്ക്
  • ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയ സ്മാരകങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് തുല്യമായ പ്രവേശന ഫീസ്.
  • ഇന്ത്യയിൽ ഡോക്ടർമാർ, ദന്തഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അഭിഭാഷകർ, ആർക്കിടെക്റ്റുകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ അനുമതി.
എപ്പോഴൊക്കെ OCI കാർഡ് റദ്ദാക്കപ്പെടാം?

ഇന്ത്യൻ പൗരത്വ നിയമം, 1955-ലെ സെക്ഷൻ 7(D) പ്രകാരം ചില സാഹചര്യങ്ങളിൽ OCI കാർഡ് റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്. 

വ്യാജ വിവരങ്ങൾ നൽകിയോ വ്യാജ രേഖകളോ തെറ്റായ വിവരങ്ങളോ നൽകുകയോ ചെയ്ത് OCI കാർഡ് നേടിയാൽ റദ്ദാക്കപ്പെടാം. OCI കാർഡ് ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലും കാർഡ് റദ്ദാക്കാം.

ഇന്ത്യൻ ഭരണഘടനയോട് അനാദരവ് കാണിക്കുകയോ ഇന്ത്യ യുദ്ധത്തിലായിരിക്കുന്ന ഒരു ശത്രുരാജ്യവുമായി ബന്ധം സ്ഥാപിക്കുകയോ, നിയമവിരുദ്ധമായ വ്യാപാരബന്ധം നടത്തുകയോ, ശത്രുരാജ്യത്തെ സഹായിക്കുന്ന തരത്തിൽ ഏതെങ്കിലും ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ OCI കാർഡ് റദ്ദാക്കപ്പെടും.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, അല്ലെങ്കിൽ പൊതുജന താൽപ്പര്യം എന്നിവ കണക്കിലെടുത്ത് ഒരു OCI കാർഡ് ഉടമയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !