ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ചൈനീസ് മിസൈലുകൾ ഉപയോഗിച്ചു, ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല.
ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാൽ, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂരിലും തുടര്‍ന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളിലും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പ്രകടമായിരുന്നു. അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യക്ക് ചെറുക്കാനായതോടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കരുത്തും ചര്‍ച്ചയായിരുന്നു.
എഫ്-16, മിറാഷ്-5എ, ജെഎഫ്-16 തുടങ്ങി പാകിസ്ഥാന് അഭിമാനകരമായ യുദ്ധവിമാനങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇവയെയെല്ലാം ആക്രമണത്തിൽ ഇല്ലാതാക്കി. പാകിസ്ഥാന്റെ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലെ സൈനിക നീക്കത്തിന് സഹായകമായ റഫീഖി എയർബേസും ഇന്ത്യ ചാരമാക്കി. പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ടിൽ സ്ഥിതിചെയ്യുന്ന ഈ വ്യോമതാവളത്തിനും സംഭവിച്ചത് കാര്യമായ കേടുപാടാണ്. ഇവയ്‌ക്ക് പുറമേ മറ്റ് ആറോളം വ്യോമസേനാ വിമാനത്താവളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതിനൊപ്പം ഇന്ത്യൻ അതിർത്തി കടക്കാനുള്ള പാക് യുദ്ധവിമാനങ്ങളുടെ ശ്രമവും ഇല്ലാതാക്കി.
പാകിസ്ഥാനിലെ നൂര്‍ഖാൻ വിമാനത്താവളം തകര്‍ത്തു. അതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് ഞങ്ങൾക്കും കിട്ടിയത്. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് നമ്മുടെ ഭാഗത്തു ഉണ്ടായത്. പിച്ചോര, ദോസ എകെ, എൽഎൽഎഡി ഗൺസ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പാക് ആക്രമണത്തെ തകർത്തു. കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത്. തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനവും വിജയകരമായി സേനക്ക് ഉപയോഗിക്കാൻ കഴിഞ്ഞു.
आकाशे शत्रुन् जहि I
— ADG PI - INDIAN ARMY (@adgpi) May 12, 2025
Destroy the Enemy in the Sky.#PahalgamTerrorAttack #OperationSindoor#JusticeServed #IndianArmy@IAF_MCC @indiannavy pic.twitter.com/vO28RS0IdE
തകര്‍ന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു. തിങ്കളാഴ്ച ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.
ഒരാളല്ലെങ്കില്‍ മറ്റൊരാള്‍, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ലില്ലി-തോംസണ്‍ ജോഡിയെ പോലെ. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയും കൃത്യതയും വിശദീകരിക്കാനാണ് രാജീവ് ഘായ് ഒരുകാലത്ത് ഏതൊരു ബാറ്റിങ് നിരയുടെയും പേടിസ്വപ്‌നമായിരുന്ന പേടിസ്വപ്‌നമായിരുന്ന ലില്ലി - തോംസണ്‍ പേസ് ജോഡിയെ കൂട്ടുപിടിച്ചത്. വിവിധ തലങ്ങളുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം എത്ര ശക്തവും കൃത്യവുമാണെന്ന് വിശദീകരിക്കാനാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.