മൂന്നരവയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് കുരുക്കായി മൊഴിയിലെ വൈരുധ്യങ്ങള്‍

കൊച്ചി: മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തില്‍ പോലീസിനെ വീണ്ടും കുരുക്കിലാക്കുകയാണ് മൊഴിയിലെ വൈരുധ്യങ്ങള്‍.

കുട്ടി ക്രൂരപീഡനമേറ്റ വിവരം അറിയില്ലെന്നാണ് കസ്റ്റഡിയിലുള്ള അമ്മയുടെ മൊഴി. എന്നാല്‍ ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നെന്നും അതറിഞ്ഞ് അവര്‍ തന്നെ തല്ലിയിരുന്നെന്നുമാണ് കുട്ടിയുടെ ബന്ധുകൂടിയായ പ്രതിയുടെ മൊഴി.

ഒരു വര്‍ഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ്‌ നീക്കം.


അതേസമയം ഭര്‍തൃവീട്ടില്‍ നിരന്തരം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും മക്കളെ പോലും തന്നില്‍നിന്ന് അകറ്റി നിര്‍ത്തിയെന്നും ഇത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !