തിരുവനന്തപുരം; രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ ആഴ്ച തന്നെ കേരളത്തില്‍ എത്തും. ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദര്‍ശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. പ്രോഗ്രാം വിവരങ്ങള്‍ രാഷ്ട്രപതിഭവന് ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും.കുമരകത്താവും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ശബരിമലയില്‍ റോഡുകളുടെ നവീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. സുരക്ഷ അതീവകര്‍ശനമാക്കിയതിനാല്‍ പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു നടുവിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.