കോട്ടയം;നന്മ മരം കളിച്ച് ഒടുവിൽ പിടിവീണു,പഴയ സ്വർണ്ണം വാങ്ങി വിൽപ്പന നടത്തുന്ന കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ടോണി വർക്കിച്ചന്റെ ഉടമസ്ഥതയിലുള്ള അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ ജി.എസ്.ടി ഇന്റലിജൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽ പെടാത്ത പണവും സ്വർണ്ണവും,
സ്വർണ്ണം വിൽക്കുന്നതിന്റെ മറവിൽ കോട്ടയം അയർക്കുന്നം സ്വദേശി ടോണി വർക്കിച്ചൻ കോടികളുടെ വെട്ടിപ്പ് നടത്തിയതായാണ് ജി.എസ്.ടി വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും കുടുംബങ്ങളെയും അപമാനിക്കുന്ന തരത്തിൽ നോട്ട് ബുക്കും ഭക്ഷ്യോത്പന്നങ്ങളും വിതരണം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് നന്മ മരം കളിക്കുന്നതിനിടയിലാണ് കോടികളുടെ വെട്ടിപ്പ് നടത്തുന്നതായി GSTക്ക് പരാതി ലഭിച്ചത് തുടർന്ന് അച്ചായൻസ് ഗോൾഡിന്റെ വിവിധ ശാഖകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത പണവും സ്വർണ്ണവും കണ്ടെത്തുകയായിരുന്നു.
ഉത്സവങ്ങൾ,പള്ളിപെരുന്നാൾ വിവിധ രാഷ്ട്രീയ സമുദായ സാംസ്‌കാരിക സംഘടനകൾ എന്നിവർക്കെല്ലാം വിവിധ പ്രോഗ്രാമുകൾക്ക് വൻതോതിൽ ടോണി വർക്കിച്ചൻ പണം നൽകിയിരുന്നു,ജില്ലയിൽ നടക്കുന്ന പല പൊതു പരിപാടികൾക്കും ഫണ്ട് നൽകി സ്വയം അവാർഡ് വാങ്ങിയും ആഡംബര വാഹനങ്ങളിൽ എത്തി ചാരിറ്റി നൽകി വീഡിയോ എടുത്തു പോസ്റ്റ് ചെയ്യുന്നതും ഒടുവിൽ വിനയായി,നേരത്തെ പാലാ നഗര സഭയിൽ പാതയോരം കയ്യേറി ബോർഡ് സ്ഥാപിച്ച അച്ചായൻസ് ഗോൾഡിന്റെ പരസ്യ ബോർഡ് എടുത്തു മാറ്റിയ നഗര സഭ ചെയർമാൻ ലഹരിക്ക് അടിമയാണെന്ന് പറഞ്ഞും വെല്ലുവിളിച്ചും പ്രസ്താവനകൾ ഇറക്കിയും ഇയാൾ രംഗത്ത് വന്നിരുന്നു,
അത്യാഡംബരവും പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം പോസ്റ്ററുകൾ ജില്ലയിലെ വിവിധ നഗരങ്ങളിലും പാതയോരങ്ങളിലും സ്ഥാപിച്ച് പൊതു സമൂഹത്തിന്റെ ആദരവ് വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് കോടികളുടെ വെട്ടിപ്പ് ജി.എസ്.ടി വകുപ്പ് കണ്ടെത്തുന്നത്,തുടർന്നാണ് കണക്കിൽ പെടാത്ത പണവും സ്വർണ്ണവും കണ്ടെത്തുന്നതും കോടികളുടെ പിഴ അധികാരികൾ ഈടാക്കുന്നതും..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.