വെള്ളപൊക്കം പാലക്കാർക്ക് ഉത്സവവും പള്ളിപ്പെരുന്നാളുമൊന്നുമല്ല,മീനച്ചിലാറിന്റെ തീരത്തു താമസിക്കുന്നവർക്കും,വ്യാപാരികൾക്കും കണ്ണീരും കയ്യുമാണ്...!

കോട്ടയം;പതിവിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്ന സാചര്യത്തിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കോട്ടയം ജില്ലയിലെ വിവിധ ജനപ്രതിനിധികൾ അറിയിച്ചു.

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഇതിനോടകം ഉരുൾ പൊട്ടൽ ഉണ്ടായെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു,

കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ക്രമാതീതമായി വെള്ളം ഉയർന്ന സാഹചര്യത്തിൽ മീനച്ചിലാറിന്റെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും,

മഴ കനത്താൽ പാലാ നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാനും മീനച്ചിലാർ കരകവിയാനുമുള്ള സാധ്യതയുള്ളതിനാൽ വ്യാപാരികളും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു,നിലവിൽ പാലാ മൂന്നാനി ഭാഗത്തുള്ള ജനങ്ങളും കൊട്ടാരമറ്റം,കട്ടക്കയം റോഡിന്റെ മറുവശത്തു താമസിക്കുന്ന കുടുംബങ്ങളും ശ്രദ്ധിക്കണമെന്ന് അധികാരികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !