അഭിഭാഷക ഗുണ്ട ബെയ്‌ലിൻ ദാസ് അതിക്രൂരൻ, മുൻപും സമാന സംഭവങ്ങൾ

തിരുവനന്തപുരം: അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചു. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്.

ബെയ്‌ലിൻ ദാസ് എന്ന സീനിയർ അഭിഭാഷകനാണ് മർദ്ദിച്ചത്. ഓഫീസിലെ ആഭ്യന്തര പ്രശ്നമാണ് മർദ്ദനത്തിന് കാരണമെന്ന് ശ്യാമിലി പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൊഴി കൊടുത്തിട്ടില്ലെന്നും ശ്യാമിലി വ്യക്തമാക്കി.

ഓഫീസിലെ ചില പ്രശ്നങ്ങളുടെ പേരിൽ ഇതിനുമുമ്പും ശ്യാമിലി മർദ്ദനത്തിനിരയായിട്ടുണ്ട്. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഓഫീസിലെ മറ്റാരെയെങ്കിലും ഇതുപോലെ അടിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിയില്ല.

മറ്റ് ജൂനിയർ അഭിഭാഷകരെ വഴക്ക് പറയുന്നത് കണ്ടിട്ടുണ്ട്. മുഖത്തേക്ക് ഫയൽ വലിച്ചെറിയുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ബെയ്‌ലിൻ ദാസിന്റെ ഓഫീസിൽ ആരും അധികകാലം നിൽക്കാറില്ലെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !