കുടിയേറ്റം ഇനി എളുപ്പമാകില്ല,ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന് ആലോചന.

യുകെ ; ബ്രിട്ടനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന് ആലോചന. അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഇമിഗ്രേഷൻ നിയമങ്ങളിൽ കർശനമായ ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ ഉണ്ടാകും. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച കരട് നിയമത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ട്.

പുതിയ നിയമം അനുസരിച്ച് സ്ഥിര താമസത്തിന് സ്ഫുടമായ ഇംഗ്ലിഷ് ("fluent English") പ്രാവീണ്യം നിർബന്ധമാക്കും. ഈ നിലവാരം പാലിക്കാത്തവർക്ക് സ്ഥിര താമസത്തിനായുള്ള കാത്തിരിപ്പ് ഒരു ദശാബ്ദം വരെ നീണ്ടുപോയേക്കാം.ദീർഘകാല താമസത്തിനുള്ള ഭാഷാ മാനദണ്ഡങ്ങളിൽ ഇത് വലിയ മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 

നിലവിലെ നിയമങ്ങളിൽ കുടിയേറ്റക്കാർക്ക് ഇംഗ്ലിഷിന്റെ അടിസ്ഥാനപരമായ അറിവ് തെളിയിച്ചാൽ മതിയായിരുന്നു. എന്നാൽ, ബ്രിട്ടിഷ് സമൂഹത്തിൽ ഇഴുകി ചേരുന്നതിന്  ഉയർന്ന തലത്തിലുള്ള ഭാഷാ പരിജ്ഞാനം അത്യാവശ്യമാണെന്ന് അധികൃതർ വാദിക്കുന്നു.

പുതിയ മാറ്റങ്ങൾ നിലവിൽ ജിസിഎസ്ഇ( GCSE ) നിലവാരത്തിലുള്ള ഇംഗ്ലിഷ് പ്രാവീണ്യത്തിൽ നിന്ന് A-ലെവൽ ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജിന് തുല്യമായ നിലവാരത്തിലേക്ക് ഉയർത്തും.


2020 ൽ യൂറോപ്യൻ യൂണിയൻ വിട്ടതിന് ശേഷം ബോറിസ് ജോൺസൺ അവതരിപ്പിച്ച പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം പരാജയപ്പെട്ടുവെന്നും നെറ്റ് മൈഗ്രേഷൻ കുറയ്ക്കുകയും വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !