ഈരാറ്റുപേട്ട;ഫൈൻ ആർട്‌സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്‌സ് )സിൽവർ ജൂബിലി സമാപന പരിപാടികൾ ബുധൻ വ്യാഴം 21, 22 തീയതികളിൽ ഈരാറ്റുപേട്ട വ്യാപാര ഭവൻ, മുട്ടം ജംഗ്ഷൻ എന്നിവിടങ്ങളിൽ നടക്കും.
21 രാവിലെ 9 ന് ഈരാറ്റുപേട്ട പി.എം.സി. ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ ബോധവൽക്കരണ ജാഥ സംഘടിപ്പിക്കും. രാവിലെ 9 ന് നടക്കൽ അമാൻ ജഗ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിൽ എത്തി വൈകുന്നേരം കടുവാ മുഴിയിൽ സമാപിക്കും. ജാഥ പി.എം.സി. ഹോസ്‌പിറ്റൽ സെക്രട്ടറി സലിം കിണറ്റുമ്മൂട്ടിൽ ഫ്ളാഗ് ഓഫ് ചെയ്യും.22 ന് വ്യാഴാഴ്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഫെയ്‌സ് വിമൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന വനിതാ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്‌സൺ മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. ഫൗസിയ കരിം, സാറാ ഹാരിസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.
2 മണിക്ക് ഫെയ്‌സ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന നവ എഴുത്തുകാരുടെ സംഗമം സാഹിത്യകാരനും മുൻ കളിക്ടറും കൂടിയായ കെ.വി.മോഹൻ കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മുട്ടം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം പൂഞ്ഞാർ എം.എൽ.എ.അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്‌സൺ സുഹുറാ അബ്ദുൽ ഖാദർ, വ്യാപാരി വ്യവായി ഏകോപന സമിതി യുണിറ്റ് പ്രസിഡൻ്റ് എ. എം.എ ഖാദർ, മോഹൻ കുമാർ ഐ.എ.എസ് എന്നിവർ സംസാരിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച വ്യക്തികളേയും, പ്രസ്‌ഥാനങ്ങളെയും, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ഫെയ്‌സ് കുടുംബാംഗങ്ങളുടെ മക്കളേയും ആദരിക്കും. തുടർന്ന് ഫെയ്സ് വോയ്‌സിൻ്റെ മെഗാ ഷോയും നടക്കും.
പത്രസമ്മേളനത്തിൽ ഫെയ്‌സ് ഭാരവാഹികളായ സക്കീർ താപി, കെ.പി.എ. നടക്കൽ, ഹാഷിം ലബ്ബ, പി.പി.എം നൗഷാദ്, തസ്‌നീം കെ മുഹമ്മദ്, മൃദുല നിഷാന്ത് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.