ശ്രീനഗർ: സംഘർഷ ബാധിത പ്രദേശമായ ജമ്മുകശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കെ.സി വേണുഗോപാൽ എം.പി ആശയവിനിമയം നടത്തി.
മലയാളി വിദ്യാർഥികൾക്ക് നാട്ടിലെത്താൻ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രിയോട് കെ.സി വേണുഗോപാൽ അഭ്യർഥിച്ചു.വിദ്യാർഥികൾക്ക് മതിയായ സുരക്ഷയോടെ യാത്രാസൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു. അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാനോട് എംപി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി എം.പി റെയിൽവേ ബോർഡ് ചെയർമാന് കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽനിന്ന് ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.