യുകെ ;വെസ്റ്റിൻഡീസിലെ ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറി ദ്വീപുകളായ ടർക്സ് ആൻഡ് കൈകോസിൽ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിൻ ജോർജ് വർഗീസ് (41) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റർഹെൽത്ത് കാനഡ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇന്റർഹെൽത്ത് കാനഡ ആശുപത്രിയിലെ നഴ്സായ ബിൻസിയാണ് ഭാര്യ. മക്കൾ: ഹന്ന, എൽസ, ജുവൽ. പത്തനാപുരം പിടവൂർ മലയിൽ ആലുംമൂട്ടിൽ പി.ജി. വർഗീസ്, കുഞ്ഞുമോൾ എന്നിവരാണ് സുബിന്റെ മാതാപിതാക്കൾ.സഹോദരങ്ങൾ: സിബിൻ വർഗീസ് (അജ്മാൻ, യുഎഇ), റോബിൻ വർഗീസ് (മാഞ്ചസ്റ്റർ, യുകെ). നാട്ടിൽ പിടവൂർ എബനേസർ മാർത്തോമ്മാ ചർച്ചിലെ ഇടവകാംങ്ങളാണ് സുബിനും കുടുംബവും. ജോലി ലഭിച്ചതിനെ തുടർന്ന് 10 വർഷങ്ങൾക്കു മുൻപാണ് സുബിനും കുടുംബവും യുകെയുടെ നിയന്ത്രണത്തിലുള്ള ടർക്സ് ആൻഡ് കൈകോസ് ദ്വീപുകളിൽ ഒന്നായ പ്രൊവിഡെൻഷ്യൽസ് ദ്വീപിൽ എത്തുന്നതും താമസം ആരംഭിക്കുന്നതും.ഏകദേശം ഇരുപതോളം മലയാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മൃതദേഹം നാട്ടിൽ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിമലയാളിക്ക് ദാരുണാന്ത്യം..!
0
ഞായറാഴ്ച, മേയ് 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.