കാൻ ;കാൻസ് ആർട്ട് ബിനാലെയിൽ മലയാളി സാന്നിധ്യം. ഫ്രാൻസിലെ കാനിൽ നടക്കുന്ന 78-ാമത് കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മെയ് 16 മുതൽ മെയ് 18 വരെ നടക്കുന്ന 2025 ലെ കാൻസ് ആർട്ട് ബിനാലെയിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിലെ ഒറ്റപ്പാലം സ്വദേശിനിയായ അനഘ നായർ.
ലോകമെമ്പാടും തിരഞ്ഞെടുക്കപ്പെട്ട 50 കലാകാരന്മാരിൽ, അമേരിക്കയെ പ്രതിനിധീകരിക്കുന്ന ഏക മലയാളി കലാകാരിയാണ് അനഘ.“ടൈച്ചെ – ദി മിറർ ഓഫ് ദി ഫോർച്യൂൺ ബെയറർ” എന്ന തന്റെ ഏറ്റവും പുതിയ മാസ്റ്റർപീസ് അവതരിപ്പിക്കും. റെസിൻ, ത്രിഡി അക്രിലിക് എന്നിവ സംയോജിപ്പിച്ച് ഓയിൽ പെയിന്റിങ്ങാണിത്. തുടർച്ചയായി രണ്ടാം തവണയാണ് കാൻ ആർട്ട് ബിനാലെയിലേക്ക് അനഘ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.15-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആഗോളതലത്തിൽ സജീവമായ സ്ഥാപനമായ കലാതൃഷ്ണ ആർട്സ് സെന്ററിന്റെ (കെഎസി) സ്ഥാപകയും ആർട്ടിസ്റ്റിക് ഡയറക്ടറുമാണ് അനഘ.
രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട നർത്തകിയും അവതാരകയുമായ അനഘ, ഇന്റർനാഷനൽ ഡാൻസ് ആൻഡ് ആർട്ട് കൗൺസിൽ, അമേരിക്കൻ ഫെഡറേഷൻ ഓഫ് ആർട്സ് എന്നിവയിൽ അംഗവും നാഷനൽ ഡാൻസ് കോച്ച്സ് അവാർഡുകളിൽ 2025 ലെ ഓൾ-സ്റ്റാർ ഡാൻസ് കോച്ച് നോമിനിയുമാണ്. യുഎസിലെ പ്രമുഖ മൾട്ടിനാഷനൽ നഴ്‌സറിയിൽ പ്രിൻസിപ്പൽ എൻജിനീയറായി ജോലി ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.