പേരാമ്പ്രയിൽ വിവാഹവീട്ടിൽ വൻകവര്‍ച്ച,പ്ലാൻ മുൻകൂട്ടി തയ്യാറാക്കിയത് എന്ന് സംശയം.!

കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹവീട്ടിൽ വൻകവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്.

സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടൽ. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം.വിവാഹസൽക്കാരത്തിന് അതിഥികളായി എത്തിയവർ വിവാഹസമ്മാനമായി നൽകിയ പണമാണ് മോഷ്ടാവ് കവർന്നത്.
രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയിൽ വെച്ച് പൂട്ടിയിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണപദ്ധതി നടപ്പിലാക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനി​ഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !