ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് ഒന്നരക്കോടിയിലേറെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരിക്ക് തടവ് ശിക്ഷ...!

ലണ്ടൻ; ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യൻ യുവതിക്ക് രണ്ടുവർഷവും മൂന്നു മാസവും തടവുശിക്ഷ.

ബർമിങ്ങാം ക്രൗൺ കോടതിയാണ് ഹേമലത ജയപ്രകാശി (44)ന് ശിക്ഷ വിധിച്ചത്. പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ തിരിച്ചടയ്ക്കാൻ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയിൽ ഇളവു നൽകാൻ കോടതി തയ്യാറായില്ല. 

വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയിൽ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു.തൊഴിലുടമയിൽ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാനും പ്രളയത്തിൽ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയിൽ വ്യക്തമാക്കിയത്.

സ്വന്തമായി വലിയ വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച് പണം സ്വന്തമാക്കിയത്. ഇവർക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട്. ബർമിങ്ങാം സിറ്റി സെന്ററിലെ നോർത്ത് വുഡ് എസ്റ്റേറ്റ് ഏജന്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് യുവതി തട്ടിപ്പ് നടത്തിയത്. 2012 മുതൽ പന്ത്രണ്ടു വർഷം ഇവിടെ വിവിധ തസ്തികകളിൽ ജോലി ചെയ്ത യുവതി വർഷങ്ങൾകൊണ്ട് 158 ക്രയവിക്രയങ്ങളിലൂടെയാണ് ഇത്രയും വലിയ തുക സ്വന്തം പോക്കറ്റിലാക്കിയത്.


വിശ്വസിച്ച് ജോലിക്ക് നിയമിച്ച യുവതിയിൽ നിന്നും ഇത്തരത്തിലുള്ള തട്ടിപ്പ് 2023ലാണ് സ്ഥാപന ഉടമ അറിയുന്നത്. 26000 പൗണ്ടിന്റെ അപാകത വാർഷിക കണക്കിൽ ദൃശ്യമായതോടെയാണ് അക്കൗണ്ടിലെ കൂടുതൽ അന്വേഷണങ്ങളിലേക്ക് സ്ഥാപന ഉടമ കടന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് തന്റെ പഴ്സനൽ അസിസ്റ്റന്റ് കൂടിയായ യുവതി വൻ തുക തട്ടിയെടുത്ത കാര്യം സ്ഥാപന ഉടമ അറിയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !