കായംകുളം; മുട്ടേൽപാലത്തിന് സമീപം തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങി.
രാസവസ്തുക്കൾ കലർത്തിയതാണ് ഇതിന് കാരണമെന്ന് പരാതി ഉയർന്നിട്ടുണ്ട്. ചെറിയ, ഇടത്തരം മീനുകളും കുഞ്ഞുങ്ങളും ചത്തിട്ടുണ്ട്. പാലം മുതൽ തെക്കോട്ട് കാവടിപ്പാലം വരെയുള്ള ഭാഗത്താണ് സംഭവം. മലയൻകനാലിന്റെ കൈവഴിയായി ഒഴുകി കായംകുളം കായലിൽ പതിക്കുന്ന തോട്ടിലാണ് രാസവസ്തുക്കൾ കലർത്തിയതെന്ന് നാട്ടുകാർ പറയുന്നു.ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മത്സ്യത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കായി കൊണ്ടുപോയി. കായലിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ പാലത്തിനടിയിൽ ഇറിഗേഷൻ വിഭാഗം ഷട്ടർ സ്ഥാപിച്ചിട്ടുണ്ട്.ഇത് കരാർ എടുത്തിരിക്കുന്നവർ സ്ഥലത്ത് വരാറില്ല. താൽക്കാലികമായി മറ്റ് ചിലരാണ് ഷട്ടർ പ്രവർത്തിപ്പിക്കുന്നത്. ഇവർ മീൻപിടിക്കുന്നതിനായി ഷട്ടർ ഉയർത്തുന്നതായും പരാതിയുണ്ട്. കായലിൽ നിന്ന് വൻതോതിൽ ഉപ്പുവെള്ളം കൃഷിമേഖലയിലേക്ക് കയറുന്നതും മീൻപിടുത്തം കാരണമാണെന്ന് ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.