കോട്ടയം; ജില്ലയിൽ പൊലീസും എക്സൈസും പിടിച്ച ലഹരിക്കേസുകളുടെ എണ്ണം കുറയുന്നതായി കണക്ക്. കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതു ലഹരി വിതരണ ശൃംഖല തകർന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലിൽ പൊലീസും എക്സൈസും.
ജില്ലയിൽ രണ്ട് മാസങ്ങൾക്കിടെ പ്രധാനമായും പിടികൂടിയത് കഞ്ചാവ്, എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ കേസുകളാണ്. ഡാർക്ക് വെബ് നിരീക്ഷണത്തിൽ ഡാർക്ക് വെബ്ബിൽ ലഹരി തിരയുന്നവരെ തേടി ജില്ലാ പൊലീസ് സൈബർ സെൽ. ലഹരി ഇടപാട് നടത്തുന്ന സംഘങ്ങൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്.സമീപകാലത്ത് ജില്ലയിൽ പിടിയിലായ ലഹരിക്കടത്ത് സംഘങ്ങളിൽ നിന്നാണു ഡാർക്ക് വെബ് ലഹരി ഇടപാടുകളെക്കുറിച്ച് സൂചന ലഭിച്ചത്. മലേഷ്യയിൽനിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവിന്റെ ഒരു ഭാഗം പൊലീസ് ജില്ലയിൽ പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
12 ഡിഅഡിക്‌ഷൻ സെന്ററുകൾ ജില്ലയിൽ 12 ഡിഅഡിക്‌ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ലഹരി വിതരണശൃംഖല തകർന്നതോടെ രാസലഹരിയും കഞ്ചാവും ലഭിക്കാതെ വന്നു ബഹളമുണ്ടാക്കുന്നവരുണ്ട്. ഇവരെ ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് മാറ്റി ചികിത്സ നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു. കേസുകളുടെ എണ്ണം മാർച്ച് എക്സൈസ്– 15 പൊലീസ് – 213 ഏപ്രിൽ എക്സൈസ് –122 പൊലീസ്– 170
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.