കോട്ടയം;വിജ്ഞാന കേരളത്തിന്റെ ഭാഗമായി അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് തൊഴിൽ കണ്ടെത്താനുള്ള ജോബ്സ്റ്റേഷൻ നഗരസഭയിൽ ആരംഭിച്ചു.
ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും റിസോഴ്സ് പേഴ്സൺ മാരുടെ പരിശീലനവും നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദീപ മോൾ അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സന്തോഷ് കുമാർ, കൗൺസിലർമാരായ ശ്രീ സാബു മാത്യു, ശ്രീമതി മോളിക്കുട്ടി, ശ്രീ മോഹനൻ എം എ . എന്നിവർ ആശംസകൾ നേർന്നു.
കിലാ റിസോർസ് പേഴ്സൺ മാരായ ശ്രീ സുനു പി മാത്യു, ശ്രീ കുര്യൻ വീ ടി, ശ്രീ ജോൺ കെ ജോസഫ്.. എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു..
തൊഴിൽ അന്വേഷകരെ തൊഴിൽ ദാദാക്കളുടെ അടുത്തേക്ക് എത്തിക്കുകയും ,DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുകയും അതുവഴി വരാൻ പോകുന്ന ജോബ് ഫെയറുകളിലേക്ക് വിദ്യാസമ്പന്നരെ എത്തിക്കുകയും ചെയ്യുകയാണ് ജോബ്സ്റ്റേഷന്റെ ചുമതലകൾ.
എല്ലാം വാർഡുകളിലും ഇതുമായി ബന്ധപ്പെട്ടുള്ള വർക്ക് ഷോപ്പുകൾ, പരിശീലനങ്ങൾ എന്നിവ നടത്തും. വരാൻ പോകുന്ന തൊഴിലവസരങ്ങൾ, തൊഴിൽ മേളകൾ, കരിയർ സപ്പോർട്ട്, അപ്പററ്റിസ് ട്രെയിനിങ് അവസരങ്ങൾ എന്നിവയെല്ലാം നഗരത്തിലെ അഭ്യസ്തവിദ്യർക്കു ഇനി ജോബ്സ്റ്റേഷൻ വഴി അറിയാൻ സാധിക്കും..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.