പ്രവാസി മലയാളി മേരിക്കുട്ടി ജെയിംസ്‌ (68) നിര്യാതയായി

നോർവിച്ച് ;യുകെയിലെ നോർവിച്ചിൽ മലയാളി അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്ന നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ്‌ (68) ആണ് അന്തരിച്ചത്.

സംസ്ക്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും. ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്‌.


മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ,സിമി, ഹൃദ്യ. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് ജെയിംസ്‌ നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM)  സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി ക്നാനായ കൂടാര യോഗങ്ങളിലും സജീവമായിരുന്നു. NAM അസോസിയേഷൻ അംഗമാണ്.

സിറോ മലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ കത്തോലിക്കാ മിഷൻ വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ  പ്രാർഥനകളിൽ പങ്കുചേർന്നു. നോർവിച്ച് മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് സിജി സെബാസ്റ്റ്യനും, UUKMA ക്കു വേണ്ടി ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും, UKKCA ക്കു വേണ്ടി നാഷണൽ പ്രസിഡന്റ്  സിബി തോമസും അനുശോചനം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !