നോർവിച്ച് ;യുകെയിലെ നോർവിച്ചിൽ മലയാളി അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്ന നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് (68) ആണ് അന്തരിച്ചത്.
സംസ്ക്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും. ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്.
മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ,സിമി, ഹൃദ്യ. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് ജെയിംസ് നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി ക്നാനായ കൂടാര യോഗങ്ങളിലും സജീവമായിരുന്നു. NAM അസോസിയേഷൻ അംഗമാണ്.
സിറോ മലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ കത്തോലിക്കാ മിഷൻ വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ പ്രാർഥനകളിൽ പങ്കുചേർന്നു. നോർവിച്ച് മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് സിജി സെബാസ്റ്റ്യനും, UUKMA ക്കു വേണ്ടി ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും, UKKCA ക്കു വേണ്ടി നാഷണൽ പ്രസിഡന്റ് സിബി തോമസും അനുശോചനം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.