എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും കെ സി വേണുഗോപാൽ..!

കോഴിക്കോട്; അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യു‍ഡിഎഫിൽ ആർക്കും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.

എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും വേണുഗോപാൽ പറഞ്ഞു.‘‘എന്താണ് നടന്നതെന്ന് എനിക്കറിയില്ല. ഈ കാര്യങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ചർച്ച ചെയ്തിട്ടില്ല.
പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ അഴിമതിക്കെതിരായി ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം രാജിവച്ചത്. ആ വിഷയത്തിൽ അൻവർ ഉറച്ചുനിൽക്കുകയാണ്. കേരളത്തിലെ നേതാക്കന്മ‍ാരുമായി വിശദമായി ചർച്ച ചെയ്ത് വേണം പ്രശ്നങ്ങൾ പരിഹരിക്കാൻ.അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫിൽ ആർക്കും ഇല്ല.
അൻവറിനെ മോശമാക്കണമെന്നും ആർക്കും ഉദ്ദേശ്യം ഇല്ല. അൻവർ എൽഡിഎഫിനെതിരെ ശക്തമായ ആക്രമണം നടത്തിയ ആളാണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ആ ഘട്ടത്തിൽ അത് വേണമെന്ന് പറഞ്ഞവരെയാണ് ഞാൻ കണ്ടത്’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !