ഈരാറ്റുപേട്ട : തിങ്കളാഴ്ച മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരസഭയിലെ തോടുകളും കരകവിഞ്ഞു ഒഴുകിയതു മൂലം തോടുകളിൽ ഇരകരകളിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ,
വീട്ടുപകരണങ്ങൾ നാശം സംഭവിച്ചു.താഴത്തെ നടയ്ക്കൽ , പൊന്തനാപ്പറമ്പ് ,മുരിക്കോലിൽ വാഴമറ്റം ,എന്നീ പ്രദേശങ്ങളിലാണ് ഈരാറ്റുപേട്ട നഗരസഭയിൽ വെള്ളം കയറിയത്.മുരിക്കോലി അൻസാർ മസ്ജിദിലും അംഗൻവാടിയിലും വെള്ളം കയറി.തിങ്കളാഴ്ച രാവിലെ 9 വരെ ശക്തമായ മഴയാണ് ഈരാറ്റുപേട്ട മേഖലയിലുണ്ടായ ത്.പിന്നീട് മഴ മാറി നിന്നു.ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് മണിക്കു റോളം ഗതാഗതംതടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.