കോട്ടയം;കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറുടെ ഡ്രൈവർക്ക് കുത്തേറ്റതായി റിപ്പോർട്ടുകൾ,അൽപ്പ സമയം മുൻപ് തിരുവല്ല സ്വദേശിനിയും കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറുമായ നീതുവിന്റെ ഡ്രൈവർ ഷിബുവിനാണ് മെഡിക്കൽ കോളേജ് പരിസരത്തു വെച്ച് നിരവധി തവണ കുത്തേറ്റത്,
ഈവനിംഗ് ഡ്യുട്ടിക്കായി ഡോക്ടറെ മെഡിക്കൽ കോളേജിൽ കൊനടുവിട്ടതിനു ശേഷം ഭക്ഷണം കഴിക്കാൻ നടന്നു പോകുന്ന വഴിക്കാണ് മെഡിക്കൽ കോളേജിൽ ക്യാമറ ഇല്ലാത്ത ഭാഗത്തു വെച്ച് ഷിബുവിന് നിരവധി തവണ കുത്തേറ്റത്,സംഭവ ശേഷം കടന്നു കളഞ്ഞ അക്രമിയെ പിടികൂടുന്നതിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നതായും വിവരം ലഭിക്കുന്നു,
ദിവസേന നൂറുകണക്കിന് ജനങ്ങൾ ചികിത്സയ്ക്കായും അല്ലാതെയും വന്നു പോകുന്ന മെഡിക്കൽ കോളേജിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്,
രോഗികളും കൂട്ടിരിപ്പുകാരുമായി രാത്രിയും പകലും സമീപ ജില്ലകളിൽ നിന്ന് പോലും നിരവധി ജനങ്ങൾ ക്യാമ്പ് ചെയ്യുന്ന മെഡിക്കൽ കോളേജിൽ എന്ത് സുരക്ഷയാണ് നിലവിൽ ഉള്ളത് എന്ന ചോദ്യം ബാക്കിയാകുകയാണ്,നിലവിൽ കുത്തേറ്റ യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.