പനാമ സിറ്റി: ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പനാമ അസംബ്ലി പ്രസിഡൻ്റ് ഡാന കാസ്‌റ്റനേഡ. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടികാഴ്‌ചയിലാണ് ഇന്ത്യയ്‌ക്കൊപ്പമെന്ന് പനാമ അറിയിച്ചത്.
"സമാധാനത്തിനുള്ള ഈ പ്രചാരണത്തിൽ ഇന്ത്യക്കൊപ്പം നിൽക്കാൻ പനാമ ആഗ്രഹിക്കുന്നു. തീവ്രവാദത്തെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ പരസ്‌പരം വിശദമായി സംസാരിച്ചു. ഇതു തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം നന്നായി മനസിക്കാന്‍ ഞങ്ങളെ സഹായിച്ചു"- മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കാസ്‌റ്റനോഡ പറഞ്ഞു.പ്രതിനിധി സംഘം അസംബ്ലി പ്രസിഡൻ്റ് കാസ്‌റ്റനോഡക്ക് ഒരു കശ്‌മീരി ഷാൾ സമ്മാനിച്ചു. പകരമായി പനാമ പ്രസിഡൻ്റ് തീവ്രവാദത്തിനെത്തിരെ പോരാടനുള്ള ശക്തിയുടെ പ്രതീകമായ പനാമയിലെ യോദ്ധാക്കളുടെ ഒരു ചിഹ്നം നൽകിയതായി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തമ്മളെല്ലാവരും വ്യത്യസ്‌ത രാഷ്‌ട്രീയ പശ്ചാത്തലങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് വരുന്നത്.
പക്ഷെ ദേശീയ ലക്ഷ്യത്തിൽ ഒറ്റക്കെട്ടാണ്.ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു ശേഷം അത് ചെയ്‌തവർക്കെതിരെ പാകിസ്ഥാൻ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് കാണാന്‍ കാത്തിരുന്നു. ഒന്നും ചെയ്യാതിരുന്നപ്പോൾ മെയ് 7 ന് പാകിസ്ഥാനിലെ അറിയപ്പെടുന്ന തീവ്രവാദ കേന്ദ്രങ്ങളുടെ ആസ്ഥാനം തങ്ങൾ ആക്രമിച്ചു എന്നും തരൂർ പറഞ്ഞു.
ഗയാന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് തരൂരിൻ്റെ നേത്യത്വത്തിലുള്ള സർവകക്ഷി സംഘം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പനാമ സിറ്റിയിലെത്തിയത്. സന്ദർശന വേളയിൽ പാർലമെൻ്റ് അംഗങ്ങൾ പനാമ നേതൃത്വവുമായും മാധ്യമങ്ങളിൽ നിന്നുള്ള പ്രധാന സംഭാഷകരുമായും ഇന്ത്യൻ സമൂഹം, പ്രവാസികൾ എന്നിരുമായി സംവദിക്കുമെന്ന് പനാമയിലെ ഇന്ത്യൻ എംബസി പ്രസ്‌താവിച്ചു.
എംപി മാരായ സർഫാരസ് അഹമ്മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മമി ത്രിപാഠി, തേജസ്വി സൂര്യ, ഭൂവനേശ്വർ കലിത, മല്ലികാർജുൻ ദേവ്ദ, മിലന്ദ് ദേവ്‌റ, യുഎസിലെ മുൻ ഇന്ത്യൻ സ്ഥാനപതി തരൺജിത്ത് സിങ് സന്ധു എന്നിവർ ഈ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.