ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് സംയുകത സേനയുടെ വാര്‍ത്താസമ്മേളനം. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡൽ വ്യോമിക സിങ്ങും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദമായി രാജ്യത്തോട് വിശദീകരിച്ചത്.
ആക്രമണത്തില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായിസെെന്യം അറിയിച്ചു.സെെനിക തിരിച്ചടി നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സെെന്യം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സെെന്യം വാര്‍ത്താസമ്മേളനം നടത്തി. കൃത്യമായ തെളിവുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സെെന്യത്തിന്‍റെ വാര്‍ത്താസമ്മേളനം.
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡൽ വ്യോമിക സിങ്ങും വിശദീകരിച്ചു.
ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അസറിന്റെ സഹോദരിയും ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടെന്നാണ് വിവരം.അടിയന്തര സാഹചര്യം: പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ റദ്ധാക്കി.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ ചെയ്ത എല്ലാ വിദേശ യാത്രയും റദ്ദാക്കി. 13 മുതൽ 17 വരെ നടത്താനിരുന്ന വിദേശയാത്രകളാണ് പ്രധാനമന്ത്രി റദ്ദാക്കിയത്.
ക്രൊയേഷ്യ, നോർവെ, നെതർലാന്റ് എന്നീ രാജ്യങ്ങളിൽ നടത്താനിരുന്ന സന്ദർശനങ്ങളാണ് റദ്ദാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.