യുകെ; യുകെയിൽ ലുക്കീമിയ ചികിത്സയിലിരിക്കെ മലയാളി പെൺകുട്ടി അന്തരിച്ചു. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണിൽ താമസിക്കുന്ന മാത്യു വർഗീസ് - ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോന എൽസ മാത്യു (14) ആണ് മരിച്ചത്.
എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കൽ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.ജോനയ്ക്ക് എറിക് എൽദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്. 2022ലാണ് ജോനയുടെ അമ്മയും നഴ്സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്.പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടിൽ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ൽ യുകെയിൽ എത്തിയ ശേഷവും ചികിത്സ തുടർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫേർമറി ഹോസ്പിറ്റലിൽ വെച്ചായിരുന്നു ജോനയുടെ മരണം.ജോനയുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നു. ന്യൂകാസിൽ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ചർച്ച് അംഗങ്ങളായ ജോനയുടെ കുടുംബം നാട്ടിൽ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകാംഗങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.