കേന്ദ്ര സേനകളുടെ ആത്മവിശ്വാസം തകർക്കുന്ന പ്രസ്താവനകളുമായി വീണ്ടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്

ബെംഗളൂരു ;ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരം കേന്ദ്രസർക്കാർ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു.

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് പൊലീസ്, ബിഎസ്എഫ്, സൈന്യം എന്നിവർ സുരക്ഷ നൽകിയില്ല. ഭീകരാക്രമണം നടക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 17നു കശ്മീർ സന്ദർശനം റദ്ദാക്കിയത്.


26 പേർ മരിച്ചിട്ടും സുരക്ഷാ വീഴ്ചയെ കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ല. മോദിയാണു മുഖ്യം, രാജ്യം പിന്നാലെ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഖർഗെ കുറ്റപ്പെടുത്തി.പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പിന്തുണയും നൽകും.

 സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ മോദി ബിഹാർ സന്ദർശിച്ചതിനെയും മധ്യപ്രദേശ് മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചതിനെയും ഖർഗെ വിമർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !