കൊച്ചി: വിൽപനയ്ക്കായി എത്തിച്ച നാലര കിലോയോളം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം നൗഗാവ് സ്വദേശി സഞ്ജിത്ത് ബിശ്വാസ് (26)നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വിൽപനയ്ക്കായി മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര എസ്റ്റേറ്റ് എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി പടിയിലായത്.അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ നിർദേശനുസരണമായിരുന്നു പരിശോധന. അതേസമയം ആരൊക്കെയാണ് ഇയാളിൽനിന്നും കഞ്ചാവ് വാങ്ങുന്നത് എന്ന കാര്യം പോലീസ് പരിശോധിച്ചു വരുകയാണ്.മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എം. ബൈജുവിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ ടീമാണ് പ്രതിയെ പിടികൂടിയത്. സ്‌ക്വാഡിൽ എസ്ഐമാരായ എസ്.എൻ. സുമിത, പി.സി. ജയകുമാർ, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി.എം. ജമാൽ, സി.കെ. മീരാൻ, സീനിയർ സിപിഒമാരായ ബിബിൽ മോഹൻ, ധനേഷ് ബി. നായർ, ഷാൻ മുഹമ്മദ്,മഹേഷ് കുമാർ, സന്ദീപ് ടി. പ്രഭാകർ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.