പാലാ കൊട്ടാരമറ്റം മുനിസിപ്പൽ ബിൽഡിങ്ങിനു താഴെ ബസ് കാത്തുനിൽന്നവരുടെയും വ്യാപാരികളുടെയും ബസ് തൊഴിലാളികളുടെയും ശ്രദ്ധയ്ക്ക് നിങ്ങളുടെ ദേഹത്ത് വീഴുന്നത് ജലമല്ല മനുഷ്യ വിസർജ്യമാണ്....!

പാലാ ;അനുദിനം നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന പാലാ കൊട്ടാരമറ്റം മുനിസിപ്പൽ ബില്‍ഡിംഗ് പരിസരത്ത് ബസ് കാത്തുനിൽക്കുന്നവരും, മുനിസിപ്പൽ ബില്‍ഡിങ്ങിന്റെ മുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന മഴവെള്ളം ദേഹത്ത് പതിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്, ബിൽഡിങ്ങിന് മുകളിൽ നിന്ന് നിങ്ങളുടെ ദേഹത്തു വീഴുന്ന ജലം മഴവെള്ളമല്ല,പകരം കുപ്പിയിൽ നിറച്ച മനുഷ്യ വിസർജ്യമായിരിക്കും,

പാലാ നഗര സഭയുടെ ഉടമസ്ഥയിലുള്ള കൊട്ടാരമറ്റം മുനിസിപ്പൽ ബിൽഡിങ്ങിൽ മുകളിലും താഴെയുമായി നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ സെക്കന്റ് ഫ്ളോഫിൽ നിരവധി റൂമുകളിൽ നടക്കുന്നത് വ്യാപാരമല്ല,അന്യ സംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുകയാണ് നിലവിൽ ചെയ്തിരിക്കുന്നത്, നേരം ഇരുട്ടിയാൽ മദ്യപാനവും നിരോധത ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ് കൊട്ടാരമറ്റം മുനിസിപ്പൽ ബില്ഡിങ്ങിന്റെ മുകളിൽ നടക്കുന്നത്,


നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കായി മാത്രമേ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം മുനിസിപ്പൽ ബിൽഡിങ് ഉപയോഗിക്കാവു എന്നാണ് ചട്ടം,ഇത് മറികടന്നാണ് ടെണ്ടർ എടുത്തവർ അനധികൃതമായി അന്യ സംസ്ഥാന തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്, താമസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് നഗരസഭയും ടെണ്ടർ എടുക്കുന്നവരും തമ്മിൽ കരാർ ഉണ്ടെങ്കിലും ഇത് മറികടന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൂടുതൽ തുകയ്ക്ക് മറിച്ചു വിൽക്കുന്നവരും,അന്യ സംസ്ഥാനക്കാരായ ജീവനക്കാരെ  നഗര സഭയുടെ കണ്ണുവെട്ടിച്ച് ഇവിടെ താമസിപ്പിച്ചിരിക്കുന്ന വ്യാപാരികളും സമീപത്തായുണ്ട്,

കൊട്ടാരമറ്റം മുനിസിപ്പൽ ബിൽഡിങ്ങിൽ അനധികൃതമായി താമസിപ്പിച്ചിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏറെ തിരക്കുന്ന പകൽ സമയത്ത് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ബസ്റ്റാന്റിനോട് ചേർന്നുള്ള ശുചിമുറി ഉപയോഗിക്കുമെങ്കിലും വൈകുന്നേരങ്ങളിൽ ഇത് പുറത്തു നിന്ന് പൂട്ടി പോകുന്നതിനാലും മുകളിൽ നിന്ന് താഴേക്ക് രാത്രി കാലങ്ങളിൽ ഇറങ്ങി വന്ന് കാര്യം സാധിച്ചു തിരിച്ചു പോകാൻ മടി ഉള്ളതിനാലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് ബിയർ ബോട്ടിലുകളിലും പ്ലാസ്റ്റിക് കുപ്പികളിലുമാണ്,ഇത് വലിച്ചെറിയുന്നത് കൊട്ടാരമറ്റം ബസ്റ്റാൻഡിന്റെ മുകളിലെ റൂഫിങ്ങിലേക്കുമാണ്,

ഷീറ്റുവഴി ഒഴുകി താഴേക്ക് വരുന്നത് ചിലപ്പോൾ വെള്ളമായിരിക്കില്ല.മൂത്രമായിരിക്കും..മാത്രമല്ല മുനിസിപ്പൽ ബിൽഡിങ്ങിൽ ജോലിക്കായി എത്തുന്നവർ ഉപയോഗിക്കുന്ന ബാഷ്‌ബേസനിലും ഇത്തരത്തിൽ കുപ്പിയിൽ നിറച്ച മൂത്രവും,വെറ്റില ചവച്ചതും നിക്ഷേപിക്കുന്നു,എന്തിന് അധികം പറയണം,കുളിക്കുന്നത് പോലും മുകൾ നിലയിൽ വരാന്തയിൽ നിന്നാണ്,

നിരവധി വ്യാപാരികളും അവരുടെ ജീവനക്കാരും ഭക്ഷണം കഴിച്ചു കഴിഞ്ഞും അല്ലാതെയും ഉപയോഗിക്കുന്ന ബിൽഡിങ്ങിലെ വാഷ്ബേസനും വരാന്തയും ദുർഗന്ധം വമിക്കുന്ന ഇടമാക്കി അന്യ സംസ്ഥാന തൊഴിലാളികൾ മാറ്റിയിട്ടും നഗരത്തിലെ രാഷ്ട്രീയ സമുദായിക പൗരസമിതി നേതൃത്വമോ വിഷയത്തിൽ ഇടപെടുന്നുമില്ല,പാലാ നഗരസഭ തുടർ നടപടികൾ സ്വീകരിക്കുന്നുമില്ല,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !