തിരുവനന്തപുരം: 'പാക്കിസ്ഥാനിലെ സിവിലിയന്‍സിനെ കൂട്ടക്കുരുതി നടത്തിയ ഇന്ത്യന്‍ പട്ടാളത്തിന്റെ നടപടി അപലപനീയം' എന്ന പ്രവാസി മലയാളിയുടെ വിദ്വേഷ പോസ്റ്റ് വിവാദമാകുന്നു. മുമ്പും പല വിവാദങ്ങളില്‍ ചെന്ന് ചാടിയിട്ടുള്ള ആല്ബിച്ചന് മുരിങ്ങയില്‍ പാലാ എന്ന പ്രൊഫൈലില്‍ നിന്നാണ് സൈനിക നടപടിയെ അപലപിക്കുന്ന പോസ്റ്റ് വന്നത്.
പോസ്റ്റിന് ചുവട്ടില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്. 'കേരളത്തിലെ പാലായില്‍ തന്നെ അല്ലെ നിന്റെ അപ്പനും അമ്മയും ഇപ്പോഴും? രാജ്യദ്രോഹ കുറ്റം ജാമ്യം ഇല്ലാ വകുപ്പാണെന്നു മോനു അറിയാല്ലോ ല്ലേ ?ഇന്ത്യ നടത്തിയ ആക്രമണത്തില്‍ സിവിലിയന്‍സിന് അപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 'ഏതു സിവിലിയന്‍ എവിടെ മരിച്ചു .US ഇറാക്കില്‍ കൊന്നതോ തീവ്രവാദികള്‍ കാശ്മീരില്‍ കൊന്നതോ ആയ കണക്ക് നോക്കുമ്പോള്‍ ഇതു .001% ഇവനെ പോലെ പോസ്റ്റിടുന്ന വന്റെ പോസ്റ്റ് സൈന്യത്തിന് എന്‍ഐ യ്ക്ക് അയയ്ക്കണം'
അമേരിക്കയില്‍ താമസിക്കുന്ന ആല്ബിച്ചന് മുരിങ്ങയിലിനെ, ട്രംപ് പോലും ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ചെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍, അമേരിക്ക പാക്കിസ്ഥാനോടൊപ്പമാണെന്നും അപ്പോള്‍ താനും അങ്ങനെയാണെന്നുമാണ് ആല്‍ബിച്ചന്റെ മറുപടി.
ജനവാസ കേന്ദ്രങ്ങളെയോ സാധാരണക്കാരനെയോ ആക്രമണം ബാധിക്കാതിരിക്കാന്‍ സായുധ സേന പ്രത്യേകം ശ്രദ്ധിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചിരിക്കെയാണ് സിവിലയന്‍സിനെ ആക്രമിച്ചെന്ന വാദവുമായി ഈ പ്രവാസി മലയാളി രംഗത്തെത്തിയിരിക്കുന്നത്.
മുമ്പും ആല്ബിച്ചന് മുരിങ്ങയില്‍, ഇന്ത്യാ വിരുദ്ധ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇന്ത്യ തന്റെ രാജ്യമല്ലെന്നും ഒരിന്ത്യാക്കാരനും തന്റെ സഹോദരീ സഹോദരന്മാരല്ലെന്നും ഫെബ്രുവരി 20 ന് ഇട്ട പോസ്റ്റില്‍ ആല്‍ബിച്ചല്‍ മുരിങ്ങയില്‍ പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് വേണ്ടി കൊല്ലാനും ചാവാനും ഈ അടിമ തയ്യാറെന്ന് ജനുവരി 24 ലെ പോസ്റ്റില്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ ഉള്ളടക്കമുള്ള വിവാദ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള ആളാണ് ആല്ബിച്ചന് മുരിങ്ങയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. പാലായില്‍നിന്ന് 121ഉം പൂഞ്ഞാറില്‍നിന്ന് 205ഉം വോട്ട് നേടിയിരുന്നു. എന്നാല്‍ സ്വന്തം ബൂത്തില്‍ ഒരു വോട്ടുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗിന്റെ ചെയര്മാന് എന്ന നിലയില്‍ ആല്ബിച്ചന് രംഗത്തെത്തിയിരുന്നു. അതിനുമുമ്പ് ക്രിസ്ത്യന്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ആല്ബിച്ചന് മുരിങ്ങയില്‍ പ്രഖ്യാപിച്ചിരുന്നു. ഹെല്‍മെറ്റ് തെരഞ്ഞെടുപ്പ് ചിഹ്നമായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചെങ്കിലു പിന്നീട പിന്മാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.