കെ.പി.സി.സി ഭാരവാഹികളുടെ സമ്പൂർണ്ണ അഴിച്ചുപണി തിടുക്കപ്പെട്ട് വേണ്ടെന്ന് നേതൃയോഗത്തിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ സമ്പൂർണ്ണ അഴിച്ചുപണി തിടുക്കപ്പെട്ട് വേണ്ടെന്ന് നേതൃയോഗത്തിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം. വിശദമായ കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന വികാരമാണ് പല നേതാക്കളും പ്രകടിപ്പിച്ചത്.

പുതിയ നേതൃത്വം ചുമതലയേറ്റ ശേഷം ആദ്യമായി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രാധാന്യം വേണമെന്ന അഭിപ്രായമാണ് പൊതുവിൽ ഉയർന്നത്. ആരോഗ്യ പ്രശ്നം മൂലം സ്ഥാനമൊഴിയാൻ സന്നദ്ധത കാട്ടിയിട്ടുള്ള ഡി.സി.സി അദ്ധ്യക്ഷന്മാരെയും പ്രവർത്തനത്തിൽ തീരെ പിറകിലുള്ളവരെയും ഒഴിവാക്കുന്നതിൽ അപാകതയില്ല..


കെ.പി.സി.സിയുടെ പ്രവർത്തനം സുഗമമാക്കാൻ അത്യാവശ്യമെങ്കിൽ വേണ്ട മാറ്റങ്ങളുമാവാം. എങ്കിലും, നിലവിലെ ചുതമലക്കാർ തത്കാലം തുടരുന്നതിനോടാണ് ഭൂരിപക്ഷത്തിനും താത്പര്യം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇത് സഹായകമാവുമെന്നും അവർ ചൂണ്ടിക്കാട്ടി.

തീരുമാനങ്ങളെടുക്കുമ്പോൾ അത് ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ പറഞ്ഞു. നല്ല അന്തരീക്ഷമാണ് നിലവിലുള്ളതെന്നും തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന മൊത്തത്തിലുള്ള വികാരം

നിലനിറുത്തണമെന്നും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി അഭിപ്രായപ്പെട്ടു.എല്ലാവരെയും ഒരുമിച്ച് നിറുത്താനുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. പോകുന്നവർ പോകട്ടെയെന്ന സമീപനം പാടില്ല. ഒരാളും വിട്ടു പോകുന്ന സാഹചര്യം ഉണ്ടാക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോൾ പ്രധാനം. തിരുവനന്തപുരം പോലുള്ള ജില്ലകളിൽ ത്രികോണ മത്സരത്തിനാണ് സാദ്ധ്യത. ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ബി.ജെ.പിക്കാവും അതിന്റെ ഗുണം കിട്ടുകയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

വാർഡ് കമ്മിറ്റികൾ രൂപീകരിച്ചതും 12,000ത്തോളം കുടുംബ സംഗമങ്ങൾ നടത്തിയതും പരിശീലന പരിപാടികൾ സംഘടിപ്പിച്ചതുമടക്കം സ്ഥാനമൊഴിഞ്ഞ നേതൃത്വം മികവാർന്ന പ്രവർത്തനം നടത്തിയെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് വൈകാതെ സംഘടിപ്പിക്കാനും ധാരണയായി. കോഴിക്കോട്ട് ചേരാനാണ് സാദ്ധ്യത. പ്രവർത്തക സമിതി അംഗങ്ങളായ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല , കൊടിക്കുന്നിൽ സുരേഷ് , ശശി തരൂർ,കെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫിപറമ്പിൽ എം.പി എന്നിവർ പങ്കെടുത്തില്ല.​പാ​ർ​ട്ടി​യാ​ണ് ​ത​ന്റെ​ ​വ​ഴി​കാ​ട്ടി​യെ​ന്നും​ ​ത​ന്നെ​ ​ഇ​തു​വ​രെ​ ​എ​ത്തി​ച്ച​ത് ​പാ​ർ​ട്ടി​യാ​ണെ​ന്നും​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​

പാ​ർ​ട്ടി​യോ​ടു​ള്ള​ ​ന​ന്ദി​യും​ ​കൂ​റും​ ​മ​രി​ക്കും​വ​രെ​ ​ഉ​ണ്ടാ​വും.​ ​താ​ൻ​ ​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​വാ​നാ​ണ്.​ ​പു​നഃ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രു​ ​മു​റി​വും​ ​ത​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.​ ​ആ​രൊ​ക്കെ​ ​എ​ന്തൊ​ക്കെ​ ​ത​നി​ക്കെ​തി​രെ​ ​ചെ​യ്താ​ലും​ ​പാ​ർ​ട്ടി​ക്കെ​തി​രെ​ ​വാ​ക്കു​ ​കൊ​ണ്ടോ​ ​നോ​ക്കു​കൊ​ണ്ടോ​ ​പ്ര​വൃ​ത്തി​കൊ​ണ്ടോ​ ​ഒ​ന്നും​ ​ചെ​യ്യി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​എ​ല്ലാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പോ​കും.​ ​ഇ​തി​ലു​ള്ള​ ​അ​നു​വാ​ദം​ ​പു​തി​യ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ത​ന്നു​ക​ഴി​ഞ്ഞു.​ ​നേ​രെ​ ​വാ​ ​നേ​രെ​ ​പോ​ ​എ​ന്ന​താ​ണ് ​ത​ന്റെ​ ​സി​ദ്ധാ​ന്തം.​ ​ആ​രു​ ​വ​ന്നാ​ലും​ ​താ​ൻ​ ​സ​ഹാ​യി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !