മലപ്പുറം: കൂരിയാട്ടെ ആറുവരിപ്പാത ഇടിഞ്ഞ സ്ഥലം സന്ദര്‍ശിച്ച് റോഡ് നിര്‍മാണക്കമ്പനിയായ കെഎന്‍ആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍.
ഹൈദരാബാദില്‍നിന്ന് ഏഴോളംപേരടങ്ങിയ പ്രത്യേകസംഘമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് കൂരിയാട്ടെത്തിയത്. രാവിലെ യൂത്ത്ലീഗിന്റെ പ്രതിഷേധസമരം കഴിഞ്ഞ് ആളൊഴിഞ്ഞ നേരത്തായിരുന്നു സന്ദര്‍ശനം.ഇടിഞ്ഞ റോഡിന്റെ ഇരുവശവും സന്ദര്‍ശിച്ച സംഘം 15 മിനിറ്റോളം സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍മാണക്കമ്പനിയുടെ ആളുകളാണോ എന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടിനല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. രണ്ടു വാഹനങ്ങളിലാണ് സംഘമെത്തിയത്. കഴിഞ്ഞദിവസം കമ്പനിയുടെ ഉന്നതാധികാരികള്‍ സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.