ആയുർവേദത്തിന്റെ അമൃതകുംഭത്തിൽ നിന്ന് മൃത്യുഞ്ജയം അന്നയുടെ നാവിൽ ഇറ്റിച്ച് ജീവൻ തിരികെ നൽകി ഡോ.സതീഷ് ബാബു..!

കരുണ വറ്റാത്ത കർമ്മത്തിന്റെ കയ്യൊപ്പ് ചാർത്തിയ കരുണ ആയുർ വേദ ഹോസ്പിറ്റലും ഡോ.പി ജി സതീഷ് ബാബുവും,

നാലുപതിറ്റാണ്ടിൽ അധികമായി കോട്ടയം പാലായിൽ സ്ഥിതി ചെയ്യുന്ന കരുണ ആയുർ വേദ ഹോസ്പിറ്റൽ കോട്ടയം കാർക്ക് മാത്രമല്ല, ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന' ഒരുപക്ഷെ കടൽ കടന്ന് ആയുർവേദ ചികിത്സയുടെ പ്രത്യേകിച്ച് വിഷ ചികിത്സയുടെ സ്വാന്ത്വനപാരമ്പര്യം പ്രസരിപ്പിച്ച ഏക സ്ഥാപനമാണ് എന്ന് നിസംശയം പറയാം..

പാലാ ഇടനാട് പേണ്ടാനത്ത് ഗോപാലൻ വൈദ്യർ പതിറ്റാണ്ടുകളോളം  പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്രയവും ആശ്വാസവുമായിരുന്നു,രണ്ടായിരത്തി ഇരുപത്തിനാലിൽ ഗോപാലൻ വൈദ്യർ വിടവാങ്ങിയതിന് ശേഷം പൂർണ്ണ സമയം ചികിത്സാ രംഗത്തേക്ക് കടന്ന ഡോ.സതീഷ് ബാബു ഇതിനോടകം ചികിൽസിച്ചു മാറ്റിയ മാറാവ്യാധികൾക്ക് കയ്യും കണക്കുമില്ല.

എടുത്ത് പറയേണ്ട ഒരുപാട്  കാര്യങ്ങൾ ഉണ്ടെങ്കിലും ഏഴ് ദിവസം മുൻപ് അണലിയുടെ കടിയേറ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിയ മരങ്ങാട്ടുപള്ളി കോഴികൊമ്പ് കുന്നപ്പള്ളിയേൽ വീട്ടിൽ സജീവിന്റെ മകൾ ആറുവയസുകാരി അന്നയുടെ കാര്യമാണ്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചെടികൾക്കിടയിൽ നിന്ന് കുഞ്ഞിന്റെ ചുണ്ടിലും കൺപോളയിലും ഉഗ്ര വിഷമുള്ള അണലി കൊത്തുകയും എന്നാൽ തന്നെ കടിച്ചത് പാമ്പാണ് എന്ന് പോലും തിരിച്ചറിയാതിരുന്ന കുട്ടി നിലവിളിച്ചുകൊണ്ട് പിതാവിന്റെ അടുക്കൽ ചെല്ലുന്ന സമയത്ത് ചെടികൾക്കിടയിൽ നിന്ന് സാമാന്യം വലിപ്പമുള്ള അണലി ഇഴഞ്ഞു പോകുന്നത് ശ്രദ്ധയിൽ പെടുകയും ചെയ്തു.

'സമയം കളയാതെ ഡോ.സതീഷ് ബാബുവിന്റെ അടുക്കൽ എത്തിച്ച കുഞ്ഞിന്റെ ശരീരത്തിൽ അപകടകരമായ തരത്തിൽ വിഷം വമിച്ചതായി ഞെട്ടലോടെ മനസിലാക്കിയ ഡോക്ടർ ഒരു നിമിഷം പോലും കളയാതെ ആദ്യഡോസ് കഷായം നൽകുകയും തുടർന്ന് ഏഴു ദിവസത്തെ ചികിത്സകൊണ്ട് കുഞ്ഞിന്റെ ജീവൻ തിരികെ പിടിക്കുകയും ചെയ്തു.

'' ഇന്ന് പൂർണ്ണ ആരോഗ്യവതിയായി അന്ന വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലുമാണ് ഡോ.സതീഷ് ബാബുവും.,നിലവിൽ ഏഴുപേരോളം അണലിയുടെ കടിയേറ്റ് തന്നെ ഇപ്പോഴും.. ഈ നിമിഷവും, പാലാ കരുണ ആയുർവേദ ഹോസ്പിറ്റലിൽ ഡോ. സതീഷ് ബാബുവിന്റെ ചികിത്സയിൽ ഉണ്ട്, 

''എടുത്തു പറയേണ്ട കാര്യം കരുണ ഹോസ്പിറ്റലിൽ വിഷ ചികിത്സയ്ക്കായി എത്തുന്ന ആർക്കും പണം നോക്കേണ്ടതില്ല എന്നുള്ളതാണ്, ചികിത്സയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒന്നിനും പണം നൽകേണ്ടതില്ല എന്നുള്ളത് ആശുപത്രിയുടെ പേര് പോലെ തന്നെ അന്വർഥമാക്കുന്നതാണ്,.. 

ദിവസേന പാമ്പ് ദംശിച്ചും,ചിലന്തിയുടെ കടിയേറ്റും പഴുതാരയുടെയും തേളിന്റെയും കടിയേറ്റും ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്..അണലിയുടെ കടിയേറ്റാണ് നിരവധിപേർ എത്തുന്നത് എന്ന് ഡോ.സതീഷ് ബാബു പറയുന്നു.അണലിയുടെ കടിയേറ്റാൽ കിഡ്നിക്ക് തകരാർ സംഭവിക്കുമെന്നും കടിയേറ്റ ഭാഗത്ത് ആജീവനാന്തം നിലനിൽക്കുന്ന വ്രണം ഉണ്ടാകുമെന്നും ഡോക്ടർ പറയുന്നു എന്നാൽ കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ഭേദമാക്കാൻ കരുണയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു..

കരുണാ ആയുർവേദ ആശുപത്രിയുടെ കീർത്തി കാല ദേശങ്ങൾ പിന്നിടുമ്പോൾ അത്യപൂർവ്വമായ ചികിത്സാ വിധികളെകുറിച്ച് പഠിക്കുന്നതിനും പ്രത്യേകിച്ച് വിഷ ചികിത്സയെ കുറിച്ച് മനസിലാക്കുന്നതിനും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഔഷധിയുടെ ഉന്നത ഉദ്യോഗസ്ഥർ ഡോ സതീഷ് ബാബുവിനെ സന്ദർശിച്ചതും കരുണാ ആശുപത്രിയിലെ ചികിത്സാ വിധികൾ ഔഷധിയിലെ ആയുർവേദ വിദ്യാർത്ഥികൾക്ക് പഠന വിധേയമാക്കാൻ ഉദ്യോഗസ്ഥർ കേന്ദ്ര ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയതായും അറിയുമ്പോൾ ഏറെ സന്തോഷം പങ്കിടുന്നത് നൂറു ശതമാനം രോഗ ഭേദം വന്ന് സംതൃപതരായി മടങ്ങിയ നിരവധിപേരാണ്,.

പാലാ ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിൽ സ്ഥിതി ചെയ്യുന്ന കരുണ ആയുർവേദ ആശുപത്രി നിങ്ങൾ ഓരോരുത്തർക്കും ഏതൊക്കെ തരത്തിൽ ആശ്രയമാകും എന്ന് അറിയില്ല, പക്ഷെ കരുണവറ്റാത്ത കരുണയിൽ അവസാനമെത്തുന്നവരെയും ആദ്യമെത്തുന്നവരെപോലെ സ്വാന്തനിപ്പിച്ച് ആയുർവേദത്തിന്റെ അമൃത് നൽകി ഡോ,സതീഷ് ബാബു കാത്തിരിപ്പുണ്ട്...(dr.satheesh babu 92495 42156)


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !